Follow KVARTHA on Google news Follow Us!
ad

കോൺഗ്രസിനാവശ്യം ഭയമില്ലാത്ത നേതാക്കളെ; ആർ എസ് എസിനെ ഭയക്കുന്നവർക്ക് പാർടിയിൽ സ്ഥാനമില്ല: രാഹുൽ ഗാന്ധി

Run To RSS, We Don't Need You, Rahul Gandhi,കോൺഗ്രസിനാവശ്യം ഭയമില്ലാത്ത നേതാക്കളെ
ന്യൂഡെൽഹി:(www.kvartha.com 16.07.2021) പാർടിക്കാവശ്യം ഭയമില്ലാത്ത നേതാക്കളെയാണെന്ന് രാഹുൽ ഗാന്ധി. ഭയമുള്ളവരെ പാർടിയിൽ നിന്നും പുറത്താക്കണം. കോൺഗ്രസിന് പുറത്ത് ഭയമില്ലാത്ത നിരവധി ആളുകളുണ്ട്. അവരെ പാർടിയിലേക്ക് കൊണ്ടുവരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പാർടിയുടെ സോഷ്യൽ മീഡിയ ടീമുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് രാഹുൽ പാർടിയിലെ ഒരു വിഭാഗത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ചത്. 

Rahul Gandhi today said the Congress needs fearless leaders and those in the party who are afraid should be thrown out, in a pep talk to the party's social media team that ended up as a message to defectors and dissidents.



ഇപ്പോൾ പാർടിയിലുള്ളത് ഭയമുള്ളവരാണ്. നിങ്ങളെ പാർടിക്ക് ആവശ്യമില്ല. നിങ്ങൾ ആർ എസ എസിലേക്ക് പോകൂ. ഞങ്ങൾക്ക് നിങ്ങളെ വേണ്ട - രാഹുൽ പറഞ്ഞു. 

കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ എന്നിവരെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം.  കഴിഞ്ഞ വർഷം നിരവധി എം എൽ എമാർക്കൊപ്പമാണ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. 

രാഹുൽ ഗാന്ധിയുമായി വളരെ അടുപ്പമുണ്ടായിരുന്ന ജിതിൻ പ്രസാദ ജൂണിലാണ് പാർടി വിട്ടത്. അടുത്ത വർഷം നടക്കാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒപ്പം സുപ്രധാന സ്ഥാനത്ത് ജിതിൻ പ്രസാദയുണ്ട്. 

അസംതൃപ്തരായ നിരവധി നേതാക്കൾക്കുള്ള മുന്നറിയിപ്പായാണ് രാഷ്ട്രീയ നിരീക്ഷകർ രാഹുലിന്റെ പ്രസ്താവനയെ കാണുന്നത്. ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോറിനുള്ള ക്ഷണമായും ഇതിനെ വിലയിരുത്തപ്പെടുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രശാന്ത് കിഷോർ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

SUMMARY: New Delhi: Rahul Gandhi today said the Congress needs fearless leaders and those in the party who are afraid should be thrown out, in a pep talk to the party's social media team that ended up as a message to defectors and dissidents.

Post a Comment