Follow KVARTHA on Google news Follow Us!
ad

10 ശതമാനത്തില്‍ അധികം ടി പി ആര്‍ രേഖപ്പെടുത്തുന്ന ജില്ലകളില്‍ ഒരു ഇളവും പാടില്ല; നിയന്ത്രണങ്ങള്‍ അനുവദിച്ചാല്‍ കാര്യങ്ങള്‍ ഗുരുതരമാകുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,Warning,Health,Health and Fitness,News,Meeting,National,
ന്യൂഡെല്‍ഹി: (www.kvartha.com 31.07.2021) രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ റിപോര്‍ട് ചെയ്യുന്ന കേരളം ഉള്‍പെടെയുള്ള 10 സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര സര്‍കാര്‍. 10 ശതമാനത്തില്‍ അധികം ടി പി ആര്‍ രേഖപ്പെടുത്തുന്ന ജില്ലകളില്‍ ഒരു ഇളവും പാടില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. നിയന്ത്രണങ്ങള്‍ അനുവദിച്ചാല്‍ കാര്യങ്ങള്‍ ഗുരുതരമാകുമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Restrictions should be made strict in districts having TPR above 10% says central government, New Delhi, Warning, Health, Health and Fitness, News, Meeting, National

കേരളത്തിന് പുറമേ മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, അസം, ഒഡീഷ. ആന്ധ്ര, മണിപ്പുര്‍, മേഘാലയ, മിസോറാം എന്നിവിടങ്ങളിലെ സ്ഥിതിയാണ് കേന്ദ്രം വിലയിരുത്തിയത്.

കേന്ദ്ര ആരോഗ്യ സെക്രടെറി രാകേഷ് ഭൂഷന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഐ സി എം ആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ, എന്‍എച്ച്എം മിഷന്‍ ഡയറക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

10 ശതമാനത്തിലധികമാണ് ജില്ലകളിലെ ടി പി ആര്‍ എങ്കില്‍ അവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ വേണമെന്നും അത് കര്‍ശനമായി നടപ്പിലാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന് നില്‍ക്കുന്ന ജില്ലകളില്‍ ജനങ്ങളുടെ യാത്രയില്‍ നിയന്ത്രണം വേണമെന്നും ആള്‍ക്കൂട്ടമുണ്ടാകുന്ന ഒരു കൂടിച്ചേരലും അനുവദിക്കരുതെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.

Keywords: Restrictions should be made strict in districts having TPR above 10% says central government, New Delhi, Warning, Health, Health and Fitness, News, Meeting, National.

Post a Comment