Follow KVARTHA on Google news Follow Us!
ad

എന്താണ് പെഗസസ് ചാര സോഫ്റ്റ് വെയർ? നിങ്ങളുടെ ഫോണിൽ കയറിയോ, അറിയാം കൂടുതൽ കാര്യങ്ങൾ

Pegasus: How to find out if your phone was infected with the spyware, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 22.07.2021) പലർക്കും ഈ അടുത്തകാലം വരെ ഇസ്രായേൽ ഗ്രീക് ഇതിഹാസത്തിലെ ചിറകുള്ള കുതിരയാണ് പെഗസസ്. എന്നാൽ യഥാർഥത്തിൽ എന്താണ് പെഗസസ്. അതൊരു ചാര സോഫ്റ്റ് വെയർ ആണോ. അത് നമ്മുടെ ഫോണിലും കടന്നു കൂടിയോ?

2019 ൽ പുറത്തുവന്ന ഫോൺ ചോർത്തൽ വിവാദത്തോടെയാണ് പെഗസസ് എന്ന വാക്ക് പലരും പേടിയോടെ കാണാൻ തുടങ്ങിയത്. 20 രാജ്യങ്ങളിലായി അര ലക്ഷം പേരുടെ ഫോണുകളിൽ നിന്നുള്ള വിവരങ്ങൾ ചോർന്നു എന്ന റിപോർട് വന്നതോടെയാണ് പെഗസസ് വീണ്ടും ചർചയാവുന്നത്.

മാധ്യമപ്രവർത്തകർ, പ്രവർത്തകർ, അഭിഭാഷകർ, മുതിർന്ന സർകാർ ഉദ്യോഗസ്ഥർ എന്നിവരെ ആക്രമിക്കാൻ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന പെഗസസ് സ്പൈവെയറിനെ പറ്റി കൂടുതൽ കാര്യങ്ങൾ അറിയാം

എന്താണ് പെഗാസസ്?

ഇസ്രായേൽ കമ്പനിയായ എൻഎസ്ഒ നിർമിച്ച് വിതരണം ചെയ്യുന്ന ചാര സോഫ്റ്റ്‌വെയറാണ് പെഗസസ്. ഡിജിറ്റൽ ഉപകരണങ്ങളെ ബാധിക്കുന്ന സോഫ്റ്റ്‌വെയറാണിത്. അനധികൃതമായ രീതിയിൽ മാസ്റ്റർ സെർവറിലേക്ക് ഡേറ്റ കൈമാറി ഉപകരണവും ഉപയോക്താവിനെയും നിരീക്ഷിക്കാൻ ഇതുവഴി സാധിക്കുന്നു. സർകാരുകൾക്ക് മാത്രമേ ഈ സോഫ്റ്റ്‌വെയർ നൽകുകയുള്ളു എന്നാണ് കമ്പനി പറയുന്നത്.

എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്?

പെഗസസ് ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതൊരു ഉപകരണത്തിലും കടക്കും. ചില അപ്‌ഡേറ്റായ പതിപ്പുകൾക്ക് ലിങ്ക് ക്ലിക് ചെയ്യാതെയും മെസേജുകളൊന്നും ഇല്ലാതെയും ഉപകരണത്തിൽ പ്രവേശിക്കാൻ സാധിക്കും.

ഇത്തരത്തിലുള്ള മിക്ക ചാര സോഫ്റ്റ്‌ വെയറുകളും നിരീക്ഷണ സോഫ്റ്റ്‌വെയറുകളും നഷ്ടപെട്ട ഫോൺ കണ്ടുപിടിക്കാൻ സഹായിക്കുന്ന ആപ് ആയിട്ടാകും കാണപ്പെടുക. ആന്റി വൈറസ് സോഫ്റ്റ്‌വെയറുകൾക്ക് സാധാരണയായി ഇത്തരം വൈറസുകൾ കണ്ടെത്താൻ കഴിയുമെങ്കിലും, ചാര സോഫ്റ്റ്‌വെയറുകളും നിരീക്ഷണ സോഫ്റ്റ്‌വെയറുകളും ഉപകാരപ്രദമായ ആപ് ആണെന്ന് കാണിച്ചു വിവരങ്ങൾ മോഷ്ടിച്ചു ഉപയോക്താവിന്റെ അറിവില്ലാതെ മറ്റു സർവറുകളിലേക്ക് എത്തിക്കും.

എങ്ങനെയാണ് ഇത് ഒരു ഉപകരണത്തെ ബാധിക്കുക?

ചാര സോഫ്റ്റ്‌വെയറുകൾ പ്രധാന ആപുകളുടെ അനധികൃത പതിപ്പുകളിൽ സ്പയിങ് കോഡ് മറച്ചു വെക്കുക എന്ന എളുപ്പ രീതി സ്വീകരിക്കുമ്പോൾ, മറുവശത്ത് നിരീക്ഷണ സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് കൂടുതൽ പെർമിഷനുകൾ ചോദിക്കുകയാണ് ചെയ്യുക.

നിരീക്ഷണ സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ അവ ഉപയോക്താവ് അറിയാതെ ഒളിച്ചിരുന്ന് പ്രവർത്തിക്കും. കൂടുതലായി ഉപയോഗിക്കുന്ന ആപുകളായ വാട്സ്ആപ്, ഐ മെസേജ്, എസ്എംഎസ് എന്നിവയിലെ ചെറിയ പോരായ്മാകൾ മുതലാക്കിയാണ് ഇവ ഉപയോക്താക്കളുടെ ഫോണിനെയും കംപ്യൂടറിനെയും ബാധിക്കുക.

പിന്നീട് എന്തായിരിക്കും സംഭവിക്കുക?

ഈ സോഫ്റ്റ്‌വെയറിന് സർവറിന്റെ നിർദേശപ്രകാരം ക്യാമറയും മൈകും സ്വയം പ്രവർത്തിപ്പിക്കാനും നിങ്ങളുടെ ചാറ്റുകളും കോണ്ടാക്ടുകളും ബാകപുകളും നോക്കാനും സാധിക്കും. ഇതിന് സംസാരം റെകോർഡ് ചെയ്യാനും കലൻഡർ പരിശോധിക്കാനും നിങ്ങളുടെ എസ്എംഎസുകളും മെയിലുകളും വായിക്കാനും സാധിക്കും. ഈ ചാര സോഫ്റ്റ്‌വെയറിന് അതിന്റെ സർവറിലേക്ക് ഉപകരണത്തിൽ പ്രവേശിക്കുന്നതു മുതൽ സിഗ്നലുകൾ അയക്കാൻ കഴിയും.

News, News, Cyber Crime, India, Technology, Social Media, Pegasus, Spyware,

നിങ്ങളുടെ ഫോണിൽ പെഗാസസ്‌ കയറിയോ?

സോഫ്റ്റ്‍വെയറിന്റെ സാന്നിധ്യം ഫോണിലുണ്ടോയെന്ന് പരിശോധിക്കാൻ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷനൽ ടൂൾ കിറ്റ് പുറത്തിറക്കി. ഫോൺ പെഗസസ് വലയത്തിലാണോയെന്ന് കണ്ടെത്താനുള്ള പ്രോഗ്രാമുകളാണ് മൊബൈൽ വെരിഫികേഷൻ ടൂൾ കിറ്റിലുള്ളത്.

സാങ്കേതിക പരിജ്ഞാനമുള്ളവർക്കു മാത്രം ഉപയോഗിക്കാൻ പാകത്തിലാണ് കിറ്റ്. ആംനെസ്റ്റിയുടെ സെക്യൂരിറ്റി ലാബിലാണ് പെഗസസ് ബാധ സംശയിച്ച ഫോണുകൾ പരിശോധിച്ചത്.

ടൂൾ കിറ്റ് പ്രവർത്തനം എങ്ങനെ?

ഐഫോണിലും ആൻഡ്രോയ്ഡിലും ടൂൾ കിറ്റ് പ്രവർത്തിക്കും. എന്നാൽ ഐഫോണുകളിലാണ് കൂടുതലായും പെഗസസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് ആംനെസ്റ്റി പറയുന്നത്. ഫോണിന്റെ മൊത്തം ബാക് അപ് എടുത്തുവച്ചുകൊണ്ടാണ് പരിശോധന. കംപ്യൂടറിന്റെ കമാൻഡ് ലൈനിൽ പ്രവർത്തിക്കുന്നതിനാൽ സാധാരണക്കാർക്ക് ഈ ടൂൾ ഉപയോഗിക്കുക എളുപ്പമല്ല. ലിങ്ക്: github(dot)com/mvt-project/mvt

നിങ്ങളുടെ ശ്രദ്ധയ്ക്ക്

അപകടകരമായ ചാര സോഫ്റ്റ്‍വെയറുകളോ മറ്റു വൈറസ് പ്രോഗ്രാമുകളോ നിങ്ങളുടെ ഫോണിൽ ഉണ്ടോയെന്ന് ഫോണിന്റെ ‘പെരുമാറ്റ’ത്തിലൂടെയും മനസിലാക്കാം. താഴെ പറയുന്ന ലക്ഷണങ്ങളുണ്ടെങ്കിൽ ശ്രദ്ധിക്കുക. എന്നാൽ, ഇതിൽ ഏതെങ്കിലുമുണ്ടെങ്കിൽ അത് വൈറസിന്റെ സ്ഥിരീകരണം തന്നെയാവില്ല. തുടർപരിശോധന ആവശ്യമായി വരും.

ഫോണിന്റെ ബാറ്ററി വളരെ വേഗം തീരുക.

ഫോണിന് വല്ലാതെ വേഗം കുറയുക.

മൊബൈൽ ഇന്റർനെറ്റ് ഡേറ്റ അധികം ആപ് ഒന്നും ഉപയോഗിക്കാതെ വേഗം തീരുക.

നിങ്ങളറിയാതെ ഫോണിൽനിന്ന് കോളും എസ്എംഎസും പോകുക.

ഫോണിൽ വിചിത്രമായ പോപ്‍ അപ് പേജുകൾ തുറന്നുവരിക.

ഡിജിറ്റൽ സുരക്ഷയ്ക്ക് ആംനെസ്റ്റിയുടെ 8 നിർദേശങ്ങൾ

സോഫ്റ്റ്‍വെയർ അപ്ഡേറ്റുകൾ അവഗണിക്കാതിരിക്കുക.

പാസ്‍വേഡ് മാനേജർ ഉപയോഗിച്ച് കൂടുതൽ ശക്തമായ പാസ്‍‍വേഡുകൾ ഉപയോഗിക്കുക.

പരമാവധി ആപുകൾ 2 ഫാക്ടർ ഓതന്റികേഷൻ സജ്ജമാക്കുക.

ഉപയോഗിക്കാത്ത ഓൺലൈൻ അകൗണ്ടുകൾ നീക്കം ചെയ്യുക. ഗൂഗിളിന്റെയും ഫെയ്സ്ബുകിന്റെയും പ്രൈവസി സെറ്റിങ്സ് പരിശോധിക്കുക.

പൊതു വൈഫൈ ഉപയോഗിക്കുമ്പോൾ വെർച്വൽ പ്രോടോകോൾ നെറ്റ്‍വർക് (വിപിഎൻ) ഉപയോഗിക്കുക.

ഔദ്യോഗിക ആപ് സ്റ്റോറുകളിൽനിന്ന് മാത്രം ആപ് ഡൗൺലോഡ് ചെയ്യുക.

സംശയകരമായ ലിങ്കുകളും അറ്റാച്മെന്റുകളും തുറക്കാതിരിക്കുക.

ഫോൺ നഷ്ടമായാലും അകൗണ്ട് റികവർ ചെയ്യാൻ കഴിയുന്ന തരത്തിൽ സെറ്റിങ്സിൽ മാറ്റം വരുത്തുക

പെഗാസസ് സ്പൈവെയർ മുൻപ് ഉണ്ടായിരുന്ന മറ്റ് സമാന ചാര സോഫ്റ്റ് വെയറുകളെ അപേക്ഷിച്ച് കൂടുതൽ ശക്തമാണ്. മുൻപ് ഏതെങ്കിലും ലിങ്കിലോ സന്ദേശത്തിലോ ക്ലിക് ചെയ്താലോ മറ്റെന്തെങ്കിലും സമാന പ്രവൃത്തി ചെയ്താലോ ആയിരുന്നു സ്പൈവെയറുകൾ ഒരു ഫോണിനെയോ മറ്റ് ഉപകരണങ്ങളെയോ ബാധിക്കാറുള്ളത്. പക്ഷെ ഇവിടെ പെഗാസസ് തനിയെ ഉപകരണത്തിൽ പ്രവേശിക്കുന്ന ചാര സോഫ്റ്റ്‌വെയറുകളാണ്. സീറോ ക്ലിക് ആക്രമണങ്ങൾ എന്നാണ് ഇത്തരം സൈബർ ആക്രമണങ്ങളെ പറയുന്നത്.

Keywords: News, News, Cyber Crime, India, Technology, Social Media, Pegasus, Spyware, Pegasus: How to find out if your phone was infected with the spyware.
< !- START disable copy paste -->

Post a Comment