Follow KVARTHA on Google news Follow Us!
ad

ഓണ്‍ലൈന്‍ ഗെയിം കളിച്ച് 40000 രൂപ നഷ്ടപ്പെടുത്തി; അമ്മ വഴക്ക് പറഞ്ഞതിന് പിന്നാലെ വിഷാദത്തിലാണെന്ന് കുറിപ്പ് എഴുതിവെച്ച ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ച നിലയില്‍

Madhya Pradesh: Class-6 student found dead after losing Rs 40,000 in online game #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഭോപാല്‍: (www.kvartha.com 31.07.2021) 13 വയസുകാരന്‍ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍. ഓണ്‍ലൈന്‍ ഗെയിം കളിച്ച് 40000 രൂപ നഷ്ടപ്പെടുത്തിയതിന്റെ വിഷമത്തില്‍ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ്. ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപെട്ടതിനെ തുടര്‍ന്ന് വിഷാദത്തിലാണെന്നും അതുകൊണ്ടാണ് താന്‍ കടുംകൈ ചെയ്യുന്നതെന്ന് കുറിപ്പ് എഴുതി വെച്ചാണ് ആറാം ക്ലാസ് വിദ്യാര്‍ഥിയായ കൃഷ്ണ ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഛതര്‍പൂരിലാണ് ദാരുണ സംഭവം. 

News, National, India, Bhoppal, Madhya Pradesh, Student, Death, Mother, Obituary, Police, Letter, Online, Technology, Business, Finance, Madhya Pradesh: Class-6 student found dead after losing Rs 40,000 in online game


'ആത്മഹത്യ കുറിപ്പില്‍ മാതാവിനോട് ക്ഷമ ചോദിക്കുന്ന കുട്ടി പണം നഷ്ടപെട്ടതിലുള്ള വിഷാദം മൂലമാണ് താന്‍ ജീവനൊടുക്കുന്നതെന്ന് എഴുതിയിട്ടുണ്ട്. യു പി ഐ അകൗണ്ട് വഴി പിന്‍വലിച്ച 40000 രൂപ 'ഫ്രീ ഫയര്‍' ഗെയിം കളിച്ചാണ് കുട്ടി നഷ്ടപ്പെടുത്തിയതെന്ന് കുറിപ്പില്‍ വിവരിക്കുന്നു'-പൊലീസ് ഉദ്യോഗസ്ഥനായ ശശാങ്ക് ജെയിന്‍ പറഞ്ഞു. 

അകൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെട്ടതായി സന്ദേശം വന്നതിന് പിന്നാലെ ഛതര്‍പൂരിലെ നീവ് അകാദമി വിദ്യാര്‍ഥിയായ കുട്ടിയെ വിളിച്ച മാതാവ് വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി മുറിയില്‍ കയറി വാതില്‍ അടച്ചത്. അല്‍പ സമയത്തിന് ശേഷം സഹോദരി ചെന്ന് വാതിലില്‍ മുട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെയാണ് സഹോദരി മാതാപിതാക്കളെ വിളിച്ച് വിവരം അറിയിച്ചത്.     

News, National, India, Bhoppal, Madhya Pradesh, Student, Death, Mother, Obituary, Police, Letter, Online, Technology, Business, Finance, Madhya Pradesh: Class-6 student found dead after losing Rs 40,000 in online game


സംഭവം നടക്കുമ്പോള്‍ സംസ്ഥാന ആരോഗ്യ വകുപ്പില്‍ നഴ്‌സായി ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മ ജില്ല ആശുപത്രിയില്‍ ജോലിയിലായിരുന്നു. പാതോളജി ലാബ് നടത്തി വരുന്ന പിതാവും വീട്ടില്‍ ഇല്ലായിരുന്നു.  
വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ കുട്ടി സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

Keywords: News, National, India, Bhoppal, Madhya Pradesh, Student, Death, Mother, Obituary, Police, Letter, Online, Technology, Business, Finance, Madhya Pradesh: Class-6 student found dead after losing Rs 40,000 in online game

Post a Comment