നിയന്ത്രണങ്ങളില്‍ തല്‍കാലം ഇളവില്ല; ഒരാഴ്ച കൂടി നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും; വെള്ളിയാഴ്ച 3 ലക്ഷം പരിശോധനകള്‍

തിരുവനന്തപുരം: (www.kvartha.com 20.07.2021) സംസ്ഥാനത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ തല്‍കാലം ഇളവില്ല. ഒരാഴ്ച കൂടി നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണം തുടരും. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകള്‍ അധികമായി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Lockdown restrictions will continue in Kerala, Thiruvananthapuram, News, Lockdown, Chief Minister, Pinarayi Vijayan, Kerala

ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയ സര്‍കാര്‍ നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബക്രീദിനോട് അനുബന്ധിച്ച് നല്‍കിയ ഇളവുകള്‍ ചൊവ്വാഴ്ച അവസാനിക്കും. മൂന്ന് ദിവസത്തേക്കാണ് ഇളവുകള്‍.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.8 ശതമാനമായി വര്‍ധിച്ചു. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് കൂടുതല്‍. ടി പി ആര്‍ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിര്‍ത്താന്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടണം. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തില്‍ ഊര്‍ജിതമായി ഇടപെടണം. ആളുകളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ഡുതല ഇടപെടല്‍ ശക്തിപ്പെടുത്തണം. മൈക്രോ കണ്‍ടൈന്‍മെന്റ് ഫലപ്രദമായി നടപ്പാക്കണം. ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ ജോലിക്കായി ദിവസവും അതിര്‍ത്തി കടന്നുവരുന്നത് ഒഴിവാക്കേണ്ടതുണ്ട്. അതത് സ്ഥലങ്ങളില്‍ താമസിച്ച് ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Lockdown restrictions will continue in Kerala, Thiruvananthapuram, News, Lockdown, Chief Minister, Pinarayi Vijayan, Kerala.

Post a Comment

Previous Post Next Post