Follow KVARTHA on Google news Follow Us!
ad

നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക; സംസ്ഥാനത്ത് പ്രവേശിക്കണമെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റ് ഹാജരാക്കണം

Bangalore,News,Karnataka,Health,Health and Fitness,National,
ബംഗളുരു: (www.kvartha.com 31.07.2021) നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക. കോവിഡ് കേസുകള്‍ കൂടുതല്‍ റിപോര്‍ട് ചെയ്യുന്ന കേരളം, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് പ്രവേശിക്കണമെങ്കില്‍ ആര്‍ ടി പി സി ആര്‍ നിര്‍ബന്ധമാക്കി .

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരും ആര്‍ ടി പി സി ആര്‍ സെര്‍ടിഫികെറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം. അഡീഷണല്‍ ചീഫ് സെക്രടെറി (ആരോഗ്യം, കുടുംബ ക്ഷേമം) ജവാദ് അക്തര്‍ ജൂലൈ 31 നാണ് ഇതുസംബന്ധിച്ച സര്‍കുലര്‍ പുറത്തിറക്കിയത്.

Karnataka makes RT-PCR certificate mandatory for arrivals from Kerala and Maharashtra, Bangalore, News, Karnataka, Health, Health and Fitness, National

വിമാനം, ബസ്, ട്രെയിന്‍, ടാക്‌സി, സ്വകാര്യ വാഹനങ്ങള്‍ എന്നിവയില്‍ കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.

ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും നെഗറ്റീവ് ആര്‍ടി-പിസിആര്‍ സെര്‍ടിഫികെറ്റുകള്‍ കരുതുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം റെയില്‍വേ അധികാരികള്‍ക്കാണ് നല്‍കിയിരിക്കുന്നത്. അതുപോലെ സര്‍കുലര്‍ പ്രകാരം ബസ് കണ്ടക്ടര്‍മാരും ഈ മാനദണ്ഡങ്ങള്‍ യാത്രക്കാരില്‍ നടപ്പാക്കേണ്ടതാണ്.

നേരത്തെ കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്കുള്ള ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റ് നിബന്ധനയില്‍ ഇളവു വരുത്തിയിരുന്നു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് വാക്‌സിന്‍ സെര്‍ടിഫികെറ്റ് ഹാജരാക്കി കര്‍ണാടകയിലെത്താമായിരുന്നു. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റും വേണമെന്നായിരുന്നു നിബന്ധന.

എന്നാല്‍ ആ ഉത്തരവാണ് ഇപ്പോള്‍ പുതുക്കിയിറക്കിയിരിക്കുന്നത്. വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്‍, ജില്ലാ അതിര്‍ത്തികള്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും പരിശോധന കര്‍ശനമാക്കാനും അതാത് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും സംസ്ഥാന സര്‍കാര്‍ ഉത്തരവില്‍ പറയുന്നു.

Keywords: Karnataka makes RT-PCR certificate mandatory for arrivals from Kerala and Maharashtra, Bangalore, News, Karnataka, Health, Health and Fitness, National.

Post a Comment