Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു; ഗ്രാമിന് 4490 രൂപയും പവന് 35,920

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Gold Price,Business,Kerala,
കൊച്ചി: (www.kvartha.com 21.07.2021) സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയുമാണ് ബുധനാഴ്ചയിലെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ചൊവ്വാഴ്ച രേഖപ്പെടുത്തിയതിന് പിന്നാലെ ആണ് സ്വര്‍ണ വില ഇടിഞ്ഞത്. സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ വില ജൂലൈ ഒന്നിന് രേഖപ്പെടുത്തിയത് 35,200 രൂപയാണ്.

Gold prices fall sharply in state; Price is Rs 4490 per gram and Rs 35,920 per sovereign, Kochi, News, Gold Price, Business, Kerala

ബുധനാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ചൊവ്വാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചു ഗ്രാമിന് 4525 രൂപയും പവന് 36,200 രൂപയും എന്ന റെകോര്‍ഡ് നിരക്കിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. രാജ്യാന്തര വിപണിയില്‍ ചൊവ്വാഴ്ചത്തെ അപേക്ഷിച്ച് സ്വര്‍ണ വില ബുധനാഴ്ചയും ഉയര്‍ന്നു. സ്പോട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 0.18 ശതമാനം ഉയര്‍ന്ന് 1816.7 ഡോളറിലെത്തി.

Keywords: Gold prices fall sharply in state; Price is Rs 4490 per gram and Rs 35,920 per sovereign, Kochi, News, Gold Price, Business, Kerala.

Post a Comment