Follow KVARTHA on Google news Follow Us!
ad

തനിച്ച് താമസിക്കുന്ന വയോധികന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു കിടപ്പുമുറിയില്‍ കുഴഞ്ഞു വീണു; വീടു മുഴുവനും അടഞ്ഞുകിടന്നതിനാല്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല; ഒടുവില്‍ സംഭവിച്ചത്!

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Local News,hospital,Treatment,Kerala,
ചെമ്മരുതി: (www.kvartha.com 31.07.2021) തനിച്ച് താമസിക്കുന്ന വയോധികന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു കിടപ്പുമുറിയില്‍ കുഴഞ്ഞു വീണു. വീടു മുഴുവനും അടഞ്ഞുകിടന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുസ്സഹമായി. ഒടുവില്‍ വീടിനുള്ളില്‍ കുടുങ്ങിയ വയോധികനെ അഗ്‌നി ശമന സേന രക്ഷിച്ചു.

Fire Force rescued an elderly man trapped inside a house, Thiruvananthapuram, News, Local News, Hospital, Treatment, Kerala

ജനല്‍ കമ്പികള്‍ അറുത്ത് മാറ്റിയാണ് സേനാംഗങ്ങള്‍ വീടിനുള്ളിലേക്ക് കടന്നത്. വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്ന പനയറ കാര്‍ത്തികയില്‍ ശശിധരന്‍(72) ആണ് കഴിഞ്ഞ ദിവസം രാത്രി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു കിടപ്പുമുറിയില്‍ കുഴഞ്ഞു വീണത്. തുടര്‍ന്ന് രാത്രി 10.36 നാണ് ചെമ്മരുതിയില്‍ ഒരാള്‍ വീടിനുള്ളില്‍ അകപ്പെട്ട സന്ദേശം അഗ്‌നിശമന സേനയ്ക്കു ലഭിച്ചത്.

ഉടന്‍തന്നെ സംഘം ചെമ്മരുതിയിലേക്ക് തിരിച്ചെങ്കിലും ഇരുനില വീടിന്റെ താഴത്തെ നിലയിലെ മൂന്ന് ഭാഗത്തെ വാതിലുകളും അകത്തു നിന്നു പൂട്ടിയ നിലയായിരുന്നു. ഇതോടെ അകത്ത് പ്രവേശിക്കാന്‍ കഴിയാതെയായി. തുടര്‍ന്ന് സേനാംഗങ്ങള്‍ ഗോവണി ഉപയോഗിച്ചു മുകളിലത്തെ നിലയില്‍ കയറി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും വാതിലുകള്‍ തുറക്കാനായില്ല.

മറ്റ് വഴിയില്ലാതെ ഒടുവില്‍ വീടിന്റെ മുന്‍ വാതിലിനടുത്തുള്ള ജനല്‍ ചില്ല് പൊട്ടിച്ചു ഒരാള്‍ക്ക് കടന്നുപോകാന്‍ വിധത്തില്‍ കമ്പികള്‍ മുറിച്ചു മാറ്റി അകത്തുകടക്കുകയായിരുന്നു. ശശിധരനെ പിന്നീട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസി.സ്റ്റേഷന്‍ ഓഫിസര്‍ കെ എസ് സജിയുടെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ടി എസ് അഖില്‍, ശംഭു, മണികണ്ഠന്‍, രാം ലാല്‍, ഷൈജു, സുല്‍ഫിക്കര്‍, രതീഷ് കുമാര്‍, നൗഷാദ്, അഞ്ജിത്ത്, വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Keywords:  Fire Force rescued an elderly man trapped inside a house, Thiruvananthapuram, News, Local News, Hospital, Treatment, Kerala.

Post a Comment