ഇങ്ങനേയും അത്ഭുതങ്ങൾ സംഭവിക്കാം! സൈബീരിയയിൽ റഷ്യൻ വിമാനമടക്കം കാണാതായ 18 പേരെയും ജീവനോടെ കണ്ടെത്തി

മോസ്‌കോ: (www.kvartha.com 16.07.2021) സൈബീരിയയിൽ റഷ്യൻ വിമാനമടക്കം കാണാതായ 18 പേരെയും ജീവനോടെ കണ്ടെത്തി. ടോംസ്‌ക് പ്രദേശത്ത് വെച്ചാണ് വിമാനം പൊടുന്നനെ അപ്രത്യക്ഷമായത്. എന്നാൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും ജീവനോടെയുണ്ടെന്ന് റഷ്യൻ ഏവിയേഷൻ ഏജൻസി എ എഫ് പിക്ക് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. വിമാനം ചില സാങ്കേതിക തകരാറുകളെ തുടർന്ന് നിലത്തേയ്ക്ക് ഇടിച്ചിറക്കുകയായിരുന്നുവെന്നും വിമാനത്തിലുണ്ടായിരുന്ന 15 യാത്രക്കാരും 3 വിമാന ജീവനക്കാരും സുരക്ഷിതരായി ഇരിക്കുന്നുവെന്നും ഏജൻസി ഉറപ്പ് നൽകി. 


സൈബീരിയൻ ലൈറ്റ് ഏവിയേഷന്റെ വിമാനമാണ് കാണാതായത്. കെട്രോവിയിൽ നിന്നും ടോംസ്കിലേയ്ക്ക് പറക്കുന്നതിനിടയിൽ വിമാനവുമായുള്ള ആശയവിനിമയം  നഷ്ടമായതായി ഗവർണർ സെർജിയെ അറിയിച്ചിരുന്നു. യാത്രക്കാരിൽ 4 പേര് കുട്ടികളാണ്. 

28 പേരുമായി യാത്രതിരിച്ച മറ്റൊരു വിമാനം പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് കടലില്‍ തകര്‍ന്നുവീണിരുന്നു. നിലത്തിറങ്ങാൻ പത്ത് കിലോമീറ്റർ അവശേഷിക്കുന്നതിനിടയിലായിരുന്നു വിമാനം തകർന്നത്.

വിമാനവുമായുള്ള ആശയ വിനിമയം നഷ്ടമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കടലിൽ തകർന്ന് വീണതായി കണ്ടെത്തിയത്. 

SUMMARY: Moscow: All 18 people on board a plane that went missing Friday in the Siberian region of Tomsk have been found alive, Russian officials said.

Post a Comment

Previous Post Next Post