Follow KVARTHA on Google news Follow Us!
ad

13 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; രണ്ട് പേർ അറസ്റ്റിൽ

2 arrested for molestation attempt against 13-year-old girl, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പത്തനംതിട്ട: (www.kvartha.com 31.07.2021) ആറന്മുളയിൽ 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. കായകുളം സ്വദേശികളായ ഷിബിൻ, മുഹമ്മദ് ശിറാസ് എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ അമ്മയ്ക്കും മറ്റ് രണ്ട് പേർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടി നിലവിൽ സ‍ർകാർ സംരക്ഷണ കേന്ദ്രത്തിലാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; ബുധനാഴ്ച വൈകീട്ട് തന്നെ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി ആദ്യം പൊലീസിനെ സമീപിച്ചത് രണ്ടാനച്ഛനാണ്. പരാതിയിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെ തൊട്ടടുത്ത ദിവസം പെൺകുട്ടില്‍ വീട്ടിൽ തിരിച്ചെത്തി. അസ്വഭാവികതകൾ കാണിച്ച കുട്ടിയെ കൗൺസിലിങ്ങ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

തുടർന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ സ്ഥിരീകരിക്കുകയും ചെയ്തു. പഞ്ചായത്ത് അംഗമാണ് ഈ വിവരം പൊലീസിനെ അറിയിച്ചത്. അമ്മയ്ക്ക് പുറമെ ഹരിപ്പാട് സ്വദേശിയായ ലോറി ഡ്രൈവറിനും സുഹൃത്തിനുമെതിരെയാണ് കേസ്.

News, Pathanamthitta, News, Molestation attempt, Molestation, Arrest, Arrested, Police, Case,

ലോറി ഡ്രൈവർ ആയ പ്രതി പല തവണ കുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ട്. സംഭവ ദിവസം ഇയാൾ തന്നെയാണ് കുട്ടിയെ വീട്ടിൽ എത്തി ബൈകിൽ കയറ്റി കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ കൊണ്ടു പോകുന്നതിൽ അമ്മയുടെ സമ്മതം ഉണ്ടായിരുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതി ചേർത്തത്.

പ്രാഥമിക അന്വേഷണത്തിൽ കുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ. അമ്മയും നിലവിൽ സർകാർ സംരക്ഷണ കേന്ദ്രത്തിലാണ്. പെൺകുട്ടിയുിടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

Keywords: News, Pathanamthitta, News, Molestation attempt, Molestation, Arrest, Arrested, Police, Case, 2 arrested for molestation attempt against 13-year-old girl.    
< !- START disable copy paste -->


Post a Comment