ഒരു വർഷം മുമ്പ് വിവാഹിതനായ പാനൂർ സ്വദേശിയായ ഡോക്ടർ ബെംഗളൂറിൽ അസുഖത്തെ തുടർന്ന് മരിച്ചു

കണ്ണൂർ: (www.kvartha.com 14.06.2021) ഒരു വർഷം മുമ്പ് വിവാഹിതനായ ഡോക്ടർ ബെംഗളൂറിൽ അസുഖത്തെ തുടർന്ന് മരിച്ചു. പാനൂർ ചെണ്ടയാട് സ്വദേശിയായ ഡോ. മുഹമ്മദ്‌ ജാസിം (32) ആണ് മരിച്ചത്. കുവൈറ്റ് കെ എം സി സി നേതാവും നിലവിൽ കുവൈറ്റ് - കണ്ണൂർ ജില്ലാ പ്രസിഡന്റുമായ എ കെ മഹ്‌മൂദിന്റെ മകനാണ്.
                                                                               
Young doctor from Panur, who got married a year ago, died in Bangalore due to illness

               
കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് അസുഖം ബാധിച്ചത്. തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ അസുഖം മൂർച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു. 2020 ജനുവരി 15 നായിരുന്നു ഡോ. മുഹമ്മദ്‌ ജാസിമും - ഡോ. നിസാ അഹ്‌മദും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരും ചേർന്ന് ബെംഗളൂറിൽ 'സ്മയിൽ ഡെന്റൽ ക്ലിനിക്' നടത്തി വരികയായിരുന്നു.

മാതാവ്: ശരീഫ.
സഹോദരങ്ങൾ: മുഹമ്മദ്‌ ശരീഫ് (കുവൈറ്റ്), നസ്‌റിയ അബ്ദുൽ കരീം.

മൃതദേഹം വസതിയിലെത്തിച്ച് കല്ലറക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. 
Keywords: Kannur, Bangalore, Doctor, Obituary, Kuwait, Young doctor from Panur, who got married a year ago, died in Bangalore due to illness.
< !- START disable copy paste -->

Post a Comment

Previous Post Next Post