Follow KVARTHA on Google news Follow Us!
ad

തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍കില്‍ വാക്‌സിന്‍ ഉല്‍പാദന യൂനിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും; ഡോ. എസ് ചിത്ര ഐ എ എസിനെ വാക്‌സിന്‍ നിര്‍മാണ പ്രോജക്ടിന്റെ ഡയറക്ടറാക്കും

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Cabinet,Meeting,Kerala,Health,Health and Fitness,
തിരുവനന്തപുരം: (www.kvartha.com 09.06.2021) തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍കില്‍ വാക്‌സിന്‍ ഉല്‍പാദന യൂനിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഡോ. എസ് ചിത്ര ഐ എ എസിനെ വാക്‌സിന്‍ നിര്‍മാണ പ്രോജക്ടിന്റെ പ്രോജക്ട് ഡയറക്ടറായി നിയമിക്കും.

                                                             
Steps will be taken to set up a vaccine production unit at the Life Science Park in Thonnakkal; Dr. S Chitra IAS will be the director of vaccine manufacturing project, Thiruvananthapuram, News, Cabinet, Meeting, Kerala, Health, Health and Fitness.

 

ഡോ. കെ പി സുധീര്‍ (ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രടറി) ചെയര്‍മാനും ഡോ. ബി ഇക്ബാല്‍ (സ്റ്റേറ്റ് ലെവല്‍ എക്‌സ്‌പേര്‍ട്ട് കമിറ്റി കോവിഡ് മാനേജ്‌മെന്റ്), ഡോ. വിജയകുമാര്‍ (വാക്‌സിന്‍ വിദഗ്ദ്ധന്‍, ഡോ. റെഡ്ഡീസ് ലബോറടറി, ഹൈദരാബാദ്), ഡോ. രാജന്‍ ഖോബ്രഗഡെ(പ്രിന്‍സിപ്പല്‍ സെക്രടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്), ഡോ. രാജമാണിക്യം (മാനേജിംഗ് ഡയറക്ടര്‍ കെ എസ് ഐ ഡി സി) എന്നിവര്‍ മെമ്പര്‍മാരായി വര്‍കിംഗ് ഗ്രൂപ് രൂപീകരിക്കും. പ്രമുഖ കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും പെട്ടെന്നു തന്നെ വാക്‌സിന്‍ ഉല്‍പാദനം സാധ്യമാക്കുന്നതിനും വര്‍കിംഗ് ഗ്രൂപിനെ ചുമതലപ്പെടുത്തി.

അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂടറുമായി അഡ്വ. ഗ്രേഷ്യസ് കുര്യാകോസിനെ നിയമിക്കും. സ്റ്റേറ്റ് അറ്റോര്‍ണിയായി അഡ്വ. എന്‍ മനോജ് കുമാറിനെ നിയമിക്കും. ഹൈകോടതിയില്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി സേവനമനുഷ്ഠിക്കുന്ന പി നാരായണനെ അധിക സാമ്പത്തിക ബാധ്യത കൂടാതെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂടറായി നിയമിക്കാന്‍ തീരുമാനിച്ചു. അഡീഷണല്‍ അഡ്വകേറ്റ് ജനറല്‍മാരായി അഡ്വ. അശോക് എം ചെറിയാന്‍, അഡ്വ. കെപി ജയചന്ദ്രന്‍ എന്നിവരെ നിയമിക്കും.

കാസര്‍കോട്, കിനാനൂര്‍ കരിന്തളം സര്‍കാര്‍ കോളജിന്റെ കെട്ടിടനിര്‍മാണം കിഫ്ബി പദ്ധതിയില്‍ ഉള്‍പെടുത്തി ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.


റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് കീഴില്‍ ഉള്‍പെടുത്തി വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതികള്‍ മന്ത്രിസഭ അംഗീകരിച്ചു. ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള പദ്ധതി 5.25 കോടി രൂപ ചെലവില്‍ നടപ്പാക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി.

കുട്ടനാട്ടിലെ വൈദ്യുത പ്രസരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഏറ്റെടുക്കാന്‍ തീരുമാനിച്ച പദ്ധതിയുടെ ചെലവ് 42.60 കോടിരൂപയില്‍ നിന്ന് 53.55 കോടിരൂപയായി പുതുക്കുന്നതിനും അംഗീകാരം നല്‍കി.

ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ് ലിമിറ്റഡ് (OKIHL) കമ്പനിയെ 100 ശതമാനം സര്‍കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയാക്കി മാറ്റുവാന്‍ തീരുമാനിച്ചു.

സംസ്ഥാനത്തെ 27 താല്‍ക്കാലിക ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളെ സ്ഥിരം കോടതികളാക്കാന്‍ തീരുമാനിച്ചു. ഓരോ കോടതിയ്ക്കും 10 തസ്തികകള്‍ അനുവദിക്കും.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം നല്‍കി. സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയില്‍ നിന്നും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ എടുക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.

Keywords: Steps will be taken to set up a vaccine production unit at the Life Science Park in Thonnakkal; Dr. S Chitra IAS will be the director of vaccine manufacturing project, Thiruvananthapuram, News, Cabinet, Meeting, Kerala, Health, Health and Fitness.

Post a Comment