വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ദക്ഷിണാഫ്രികയ്ക്ക് ജയം; ഡി കോകിന് അര്‍ധ സെഞ്ചുറി


സെന്റ് ജോര്‍ജ്: (www.kvartha.com 30.06.2021) വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ദക്ഷിണാഫ്രികയ്ക്ക് ഒരു റണ്‍സിന്റെ വിജയം. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക 2-1ന് മുന്നിലെത്തി. 

ടോസ് നേടി വിന്‍ഡീസ് നായകന്‍ ദക്ഷിണാഫ്രികയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത ഓവെറില്‍ ദക്ഷിണാഫ്രിക എട്ട് വികെറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ വിഡീസ് ഏഴ് വികെറ്റ് നഷ്ടത്തില്‍ 166 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.

ക്വിന്റണ്‍ ഡി കോകിന്റെ (72) അര്‍ധ സെഞ്ചുറിയുടെ ബലത്തില്‍ ദക്ഷിണാഫ്രികയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ നേടി. വാന്‍ ഡര്‍ ഡസന്‍ (32), എയ്ഡന്‍ മാര്‍ക്രം (23), റീസ ഹെന്‍ഡ്രിക്സ് (17) എന്നിവരാണ് മറ്റു പ്രധാന സ്‌കോറാര്‍മാര്‍. തെംബ ബവൂമ (1), ഡേവിഡ് മിലര്‍ (2), ലിന്‍ഡെ (0), നോര്‍ജെ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. റബാദ (4), ഷംസി (0) പുറത്താവാതെ നിന്നു. വിന്‍ഡീസിനായി ഒബെദ് മക്കോയ് നാല് വികെറ്റും ഡ്വെയ്ന്‍ ബ്രാവോ മൂന്ന് വികെറ്റും സ്വന്തമാക്കി.

News, World, Sports, South Africa, Players, Runs, Cricket, South Africa beats West Indies by 1 run in third T20, leads series 2-1


വിന്‍ഡീസ് നിരയില്‍ 27 റണ്‍സ് വീതമെടുത്ത എവിന്‍ ലൂയിസും നികോളാസ് പുരാനുമാണ് ടോപ് സ്‌കോര്‍മാര്‍. മറ്റാര്‍ക്കും കാര്യമായ സംഭവാന നല്‍കനായില്ല.

ജേസണ്‍ ഹോള്‍ഡര്‍ (16), ഷിംറോണ്‍ ഹെറ്റ്മയേര്‍ (17), ലെന്‍ഡല്‍ സിമോണ്‍സ് (22), കീറണ്‍ പൊളാര്‍ഡ് (1), ആന്ദ്രേ റസല്‍ (25) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നാല് ഓവെറില്‍ 13 റണ്‍സ് മാത്രം വഴങ്ങി തബ്രൈസ് ഷംസി രണ്ട് വികെറ്റും ആന്റിച് നോര്‍ജെ രണ്ട് വികെറ്റും നേടി. ജോര്‍ജ് ലിന്‍ഡെ, ലുംഗി എന്‍ഗിഡി, റബാദ എന്നിവര്‍ ഓരോ വികെറ്റ് വീതവും എടുത്തു.

അവസാന ഓവെറില്‍ വിന്‍ഡീസ്‌ന് ജയിക്കാന്‍ 15 റണ്‍സ് വേണമായിരുന്നു. ക്രീസിലുണ്ടായിരുന്നത് ഫാബിയന്‍ അലനും ഡ്വെയ്ന്‍ ബ്രാവോയും. കഗിസോ റബാദ എറിഞ്ഞ ആദ്യ പന്ത് വൈഡ്. തൊട്ടടുത്ത പന്തില്‍ അലന് റണ്‍സൊന്നും നേടാന്‍ കഴിഞ്ഞില്ല. രണ്ടാം പന്ത് അലന്‍ ബൗന്‍ഡറി നേടി. മൂന്നാം പന്തിലും റണ്‍സ് കണ്ടെത്താന്‍ സാധിച്ചില്ല. നാലാം പന്തില്‍ രണ്ട് റണ്‍സ്. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ വേണ്ടത് എട്ട് റണ്‍സായിരുന്നു. എന്നാല്‍ അഞ്ചാം പന്തില്‍ റണ്‍സൊന്നും എടുക്കാന്‍ സാധിച്ചില്ല. അവസാന പന്ത് സിക്സ് പായിച്ചെങ്കിലും വിജയം അകന്നു നിന്നു. അലന്‍ (14), ബ്രാവോ (0) പുറത്താവാതെ നിന്നു.


Keywords: News, World, Sports, South Africa, Players, Runs, Cricket, South Africa beats West Indies by 1 run in third T20, leads series 2-1

Post a Comment

Previous Post Next Post