Follow KVARTHA on Google news Follow Us!
ad

ഫീസ് ഇളവിനായി രക്ഷിതാക്കൾ കോടതിയെ സമീപിച്ചു: മൂന്ന് വിദ്യാർഥികൾക്ക് പഠനം നിഷേധിച്ചതായി പരാതി

School authorities denied education of three students, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആലപ്പുഴ: (www.kvartha.com 11.06.2021) ഫീസ് ഇളവിനായി രക്ഷിതാക്കൾ ഹൈകോടതിയെ സമീപിച്ചതിനാൽ മൂന്ന് വിദ്യാർഥികളുടെ പഠനം സ്കൂൾ അധികൃതർ നിഷേധിച്ചതായി പരാതി. ഇത്തവണ ഒമ്പതാം ക്ലാസിൽ പഠിക്കേണ്ട മൂന്ന് വിദ്യാർഥികൾക്കാണ് പഠനം നിഷേധിച്ചെന്ന പരാതിയുമായി രക്ഷിതാക്കൾ രംഗത്ത് വന്നത്. എന്നാല്‍ സ്കൂളിനെ നിരന്തരം അപമാനിച്ചതിനാൽ അധ്യാപകർ ഉൾപെടെ ഒന്നിച്ചെടുത്ത തീരുമാനമെന്നാണ്
സ്കൂൾ മാനേജ്മെന്‍റിന്‍റെ വിശദീകരണം.

ജൂൺ രണ്ടിന് മറ്റ് കുട്ടികൾ ഓൺലൈനിൽ പഠനം തുടങ്ങിയപ്പോൾ ഈ കുട്ടികൾ പരിധിക്ക് പുറത്താണ്. ഇവർ സ്കൂളിൽ കോവിഡ് കാലത്തും അമിത ഫീസ് വാങ്ങുന്നുവെന്ന പരാതിയുമായി കഴിഞ്ഞ വർഷം രക്ഷിതാക്കൾ ഹൈകോടതിയെ സമീപിച്ചിരുന്നു. സമാന പരാതിക‌ൾ ഒന്നിച്ച് തീർപ്പാക്കിയ കോടതി, 15 മുതൽ 25 ശതമാനം വരെ ഫീസ് ഇളവ് നൽകണമെന്ന ഉത്തരവും നൽകി. കോടതി കയറി ഫീസ് കുറപ്പിച്ചതിന്‍റെ പ്രതികാരമാണ് ഇക്കൊല്ലം മക്കൾക്ക് പഠനം നിഷേധിച്ചതിന് കാരണമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

News, Alappuzha, Case, School, Education, Students, Kerala, State, High Court of Kerala, High Court, School authorities,

കോടതി പറഞ്ഞ ഫീസ് പൂർണമായും കഴിഞ്ഞ അധ്യയന വർഷം ഇവർ അടച്ചിരുന്നു. എന്നാൽ സ്കൂളിനെയും അധ്യാപകരെയും നവമാധ്യമങ്ങളിലൂടെ നിരന്തരം അപമാനിച്ചെന്നും, മറ്റ് രക്ഷിതാക്കളോട് ഒരു ഫീസും അടയ്ക്കരുതെന്ന് നിർബന്ധിച്ചതായും സ്കൂൾ പ്രിൻസിപാൾ പറഞ്ഞു. കുട്ടികളെ പുതിയ ക്ലാസിൽ പ്രവേശിപ്പിക്കുന്നതിനോട് താൽപര്യം ഇല്ലെന്ന് മുഴുവൻ അധ്യാപകരും കൂടി ഒന്നിച്ചെടുത്ത തീരുമാനമാണെന്നും വ്യക്തമാക്കി.

Keywords: News, Alappuzha, Case, School, Education, Students, Kerala, State, High Court of Kerala, High Court, School authorities, School authorities denied education of three students.
< !- START disable copy paste -->


Post a Comment