Follow KVARTHA on Google news Follow Us!
ad

സര്‍കാര്‍ ആവശ്യപ്പെട്ട ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തില്ല: റഷ്യയില്‍ ഫേസ്ബുകിനും, ടെലഗ്രാമിനും പിഴ ഈടാക്കി

Russia fines Facebook and Telegram for failing to remove banned content, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
മോക്സോ: (www.kvartha.com 11.06.2021) റഷ്യയില്‍ ഫേസ്ബുകിനും, മെസഞ്ചര്‍ ആപായ ടെലഗ്രാമിനും വൻതുക പിഴ ശിക്ഷ ഈടാക്കി സർകാർ. സര്‍കാര്‍ ആവശ്യപ്പെട്ട ഉള്ളടക്കങ്ങള്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നിന്നും നീക്കം ചെയ്യാത്തതിനാലാണ് മോസ്കോ കോടതി രണ്ട് സോഷ്യല്‍ മീഡിയകൾക്കും പിഴ വിധിച്ചത്. 1.72 കോടി രൂപയ്ക്ക് തുല്യമായ തുക ഫേസ്ബുകിനും 1.01 കോടി രൂപയ്ക്ക് തുല്യമായ തുക ടെലഗ്രാമിന് പിഴയായി വിധിച്ചു.

എന്നാല്‍ റഷ്യന്‍ ഏജന്‍സികള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ പ്രകാരം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട പോസ്റ്റുകളുടെ ഉള്ളടക്കം എന്താണെന്ന് വ്യക്തമല്ല. റഷ്യയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ശക്തമാകുന്ന നിയമങ്ങളുടെ ബാക്കിയാണ് പുതിയ വിധിയെന്നാണ് മാധ്യമങ്ങളുടെ നിരീക്ഷണം.

News, Russia, Mosco, World, Facebook, Social Media, Fine, Facebook and Telegram, Banned content,

എന്നാൽ ഒരു മാസം തികയും മുന്‍പ് ഇത് രണ്ടാം തവണയാണ് ഫേസ്ബുകും ടെലഗ്രാമും ശിക്ഷ നേരിടുന്നത് എന്നാണ് പുറത്തുവരുന്ന റിപോർട്. കഴിഞ്ഞ മെയ് 25ന് ഫേസ്ബുകിന് 26 ദശലക്ഷം റൂബിളും, ടെലഗ്രാമിന് ഒരു മാസം മുന്‍പ് 5 ദശലക്ഷം റൂബിളും പിഴ ശിക്ഷ വിധിച്ചിരുന്നു. പ്രകോപനകരമായ ഉള്ളടക്കമുള്ള പോസ്റ്റുകള്‍ പിന്‍വലിക്കാത്തതിനായിരുന്നു ഈ നടപടി.

Keywords: News, Russia, Mosco, World, Facebook, Social Media, Fine, Facebook and Telegram, Banned content, Russia fines Facebook and Telegram for failing to remove banned content.  
< !- START disable copy paste -->


إرسال تعليق