പുതുച്ചേരി: (www.kvartha.com 08.06.2021) നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്കി പുതുച്ചേരിയില്‍ ലോക്ഡൗണ്‍ ജൂണ്‍ 14വരെ നീട്ടി. പ്രദേശത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായതിന് പിന്നാലെയാണ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കിയത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എയര്‍കണ്ടീഷണറുകള്‍ ഇല്ലാതെ എല്ലാ കടകളും വാണിജ്യ വ്യാപാര സ്ഥാപനങ്ങളും രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ പ്രവര്‍ത്തിക്കുമെന്ന് റവന്യൂ സെക്രടറി അശോക് കുമാര്‍ തിങ്കളാഴ്ച രാത്രി പുറത്തിറക്കിയ ഉത്തരവില്‍ അറിയിച്ചു.
എല്ലാ സ്വകാര്യ ഓഫീസുകളും 50% സ്റ്റാഫ് ശക്തിയോടെ പ്രവര്‍ത്തിക്കും. വൈകുന്നേരം 5 മണി വരെ ഹോടെലുകളില്‍ പോകാന്‍ അനുവദിക്കും. മദ്യ ഷോപുകള്‍ ഉള്‍പെടെയുള്ള റീടെയില്‍ മദ്യവില്പന ശാലകള്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഉത്തരവില്‍ പറഞ്ഞു.