Follow KVARTHA on Google news Follow Us!
ad

കണ്ണടച്ച് തുറക്കും മുമ്പ് നിര്‍ത്തിയിട്ട കാര്‍ മലിനജലം നിറഞ്ഞ കുഴിയിലേക്ക് താഴ്ന്നു; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Mumbai,News,Video,Car accident,Social Media,National,
മുംബൈ: (www.kvartha.com 13.06.2021) കണ്ണടച്ച് തുറക്കും മുമ്പ് നിര്‍ത്തിയിട്ട കാര്‍ മലിനജലം നിറഞ്ഞ കുഴിയിലേക്ക് താഴുന്ന ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു. മഹാരാഷ്ട്രയിലെ ഗാട്‌കൊപറിലെ റെസിഡന്‍ഷ്യല്‍ കോംപ്ലെക്‌സില്‍ പാര്‍ക്കു ചെയ്ത എസ് യു വി കാറാണ് ഞൊടിയിടയില്‍ കുഴിയിലേക്ക് താഴ്ന്നു പോയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ആളപായമില്ല. കാറിന്റെ ബോണറ്റും മുന്‍ ചക്രങ്ങളും ചാലില്‍ മുങ്ങിക്കിടക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്.

Mumbai: Parked SUV sinks into well as slab caves in at Ghakotpar Society, no injuries, Mumbai, News, Video, Car accident, Social Media, National

നിമിഷങ്ങള്‍ക്കുള്ളില്‍ കാറ് വെള്ളത്തിലേക്ക് അപ്രത്യക്ഷമാകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവം നടന്ന സ്ഥലത്തുണ്ടായിരുന്ന കിണര്‍ മൂടിയശേഷം അതിനു മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ സ്ഥാപിച്ചാണ് പാര്‍കിങ് ഏരിയ സജ്ജീകരിച്ചിരുന്നത്. കനത്ത മഴയില്‍ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നതാണ് കാര്‍ താഴ്ന്നു പോകാന്‍ കാരണമെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ സമീപത്ത് പാര്‍ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങള്‍ക്ക് യാതൊരു ചലനവും ഇല്ല.

ട്രാഫിക് പൊലീസാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. കിരണ്‍ ദോഷി എന്ന പ്രദേശവാസിയുടേതാണ് കാറെന്ന് പൊലീസ് അറിയിച്ചു. സംഭവത്തോട് പ്രതികരിക്കാന്‍ കിരണ്‍ ദോഷി തയ്യാറായില്ല. ക്രെയിന്‍ ഉപയോഗിച്ച് കാര്‍ പുറത്തെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുംബൈ കോര്‍പറേഷന്‍ അറിയിച്ചു. കോംപ്ലക്‌സിനുള്ളിലെ നിരവധി വീടുകളില്‍ ഇത്തരത്തിലുള്ള കിണറുകള്‍ ഉണ്ടെന്ന് മുംബൈ കോര്‍പറേഷന്‍ അറിയിച്ചു. മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords: Mumbai: Parked SUV sinks into well as slab caves in at Ghakotpar Society, no injuries, Mumbai, News, Video, Car accident, Social Media, National.

إرسال تعليق