പ്രശസ്ത ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ രാജ് കൗശല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു


മുംബൈ: (www.kvartha.com 30.06.2021) പ്രശസ്ത ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ രാജ് കൗശല്‍(49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. നടിയും ഫാഷന്‍ ഡിസൈനറുമായ മന്ദിരാ ബേദിയുടെ ഭര്‍ത്താവാണ് കൗശല്‍. സംവിധായകന്‍ ഒനിര്‍ ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തി. 

'അവന്‍ നേരത്തെ പോയി. ഇന്ന് രാവിലെ നിര്‍മാതാവും സംവിധായകനുമായ രാജ് കൗശലിനെ നമുക്ക് നഷ്ടമായി. വളരെയധികം ദുഃഖം തോന്നുന്നു. എന്റെ ആദ്യചിത്രമായ മൈ ബ്രദര്‍ നിഖിലിന്റെ നിര്‍മാതാക്കളിലൊരാളായിരുന്നു കൗശല്‍. ഞങ്ങളുടെ കാഴ്ചപ്പാടില്‍ വിശ്വസിക്കുകയും ഞങ്ങളെ പിന്തുണക്കുകയും ചെയ്ത ചുരുക്കം ചിലരില്‍ ഒരാള്‍. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു' സംവിധായകന്‍ ഒനിര്‍ ട്വിറ്ററില്‍ കുറിച്ചു.

News, National, India, Mumbai, Death, Entertainment, Cinema, Director, Mandira Bedi's husband, producer Raj Kaushal dies of heart attack at 49, director Onir confirms


ആന്റണി കൌന്‍ ഹേ, ശാദി കാ ലഡു, പ്യാര്‍ മേ കഭി കഭി എന്നിവയാണ് കൗശല്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ശാദി കാ ലഡു, പ്യാര്‍ മേ കഭി കഭി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചതും കൗശല്‍ തന്നെയായിരുന്നു. സ്റ്റന്‍ഡ് ഡയറ്കടര്‍ കൂടിയായ കൗശല്‍ ബെഖുഡി എന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്തിരുന്നു.   

1999ലാണ് കൗശലിന്റെയും മന്ദിരാ ബേദിയുടെയും വിവാഹം നടന്നത്. വീര്‍ കൗശല്‍, താരാ ബേദി കൗശല്‍ എന്നീ രണ്ട് മക്കളും ഇവര്‍ക്കുണ്ട്. നാല് വയസുകാരിയായ താര എന്ന കുട്ടിയെ ദമ്പതികള്‍ കഴിഞ്ഞ വര്‍ഷം ദത്തെടുത്തിരുന്നു.

Keywords: News, National, India, Mumbai, Death, Entertainment, Cinema, Director, Mandira Bedi's husband, producer Raj Kaushal dies of heart attack at 49, director Onir confirms

Post a Comment

Previous Post Next Post