Follow KVARTHA on Google news Follow Us!
ad

കൊല്ലത്ത് യുവാവ് കുത്തേറ്റ് മരിച്ചു; പ്രതികളായ അച്ഛനും മകനും അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kollam,News,Local News,Dead,attack,Arrested,Police,Kerala,
കൊല്ലം: (www.kvartha.com 13.06.2021) കൊല്ലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം പള്ളിക്കാവ് ജവാന്‍മുക്കില്‍ മരുത്തടി കന്നിമേല്‍ ചേരി ഓംചേലില്‍ കിഴക്കതില്‍ ഉണ്ണിയുടെ മകന്‍ വിഷ്ണുവാണ് (29) മരിച്ചത്. പള്ളിക്കാവ് സ്വദേശിയും കാവനാട് മാര്‍കെറ്റിലെ ഇറച്ചിവെട്ടുകാരനുമായ പ്രകാശാണ് വിഷ്ണുവിനെ കുത്തിയത്.

Man Stabbed to death in Kollam, Kollam, News, Local News, Dead, Attack, Arrested, Police, Kerala

രാവിലെ വിഷ്ണുവും പ്രകാശും തമ്മില്‍ കരിമ്പോലില്‍ കുളത്തിന് സമീപം വാക്കുതര്‍ക്കവും പിന്നീട് സോഡാക്കുപ്പി കൊണ്ട് അടിപിടിയും നടന്നതായി ദൃക് സാക്ഷികള്‍ പറയുന്നു. ഇതിനു ശേഷം പ്രകാശ് വീട്ടിലേക്ക് പോയി. ഉച്ചയോടെ പ്രകാശ് ഇറച്ചി വെട്ടാന്‍ ഉപയോഗിക്കുന്ന കത്തിയുമായി മകന്‍ രാജപാണ്ഡ്യനൊപ്പം ബൈകിലെത്തി ജവാന്‍മുക്കിന് സമീപം നിന്ന വിഷ്ണുവിനെ കുത്തുകയായിരുന്നു. നെഞ്ചത്താണ് കുത്തേറ്റത്.

Man Stabbed to death in Kollam, Kollam, News, Local News, Dead, Attack, Arrested, Police, Kerala

ആക്രമണത്തിനു ശേഷം പ്രതികള്‍ ബൈക് ഉപേക്ഷിച്ച് ഉടന്‍ തന്നെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ചോരവാര്‍ന്ന് റോഡില്‍ കിടന്ന വിഷ്ണുവിനെ ശക്തികുളങ്ങര പൊലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സിറ്റി പൊലീസ് കമിഷണര്‍ ടി നാരായണന്റെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ് കമിഷണര്‍ ടി ബി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികള്‍ പിടിയിലായി.

റോഡുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതോടെ കാല്‍നടയായി അഷ്ടമുടിക്കായലിലെ കടത്തിലെത്തി അവിടെനിന്ന് കുരീപ്പുഴയ്ക്ക് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ നീക്കം. എന്നാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഇവരുടെ ടവര്‍ ലൊകേഷന്‍ ലഭ്യമാവുകയും തുടര്‍ന്ന് കുരീപ്പുഴയിലെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Keywords: Man Stabbed to death in Kollam, Kollam, News, Local News, Dead, Attack, Arrested, Police, Kerala.

Post a Comment