പശുവിനെ കടത്തിയെന്ന് ആരോപണം: രാജസ്ഥാനിൽ ജനക്കൂട്ടം യുവാവിനെ ക്രൂരമായി തല്ലിക്കൊന്നു

ജയ്പുർ: (www.kvartha.com 14.06.2021) പശുവിനെ കടത്തിയെന്ന് ആരോപിച്ച് രാജസ്ഥാനിലെ ബേഗു ടൗണിന് സമീപത്ത് ജനക്കൂട്ടം യുവാവിനെ ക്രൂരമായി തല്ലിക്കൊന്നു. മധ്യപ്രദേശ് ആച്ചാൽപുർ സ്വദേശിയായ ബാബുലാൽ ഭിൽ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയൊളൊപ്പമുണ്ടായിരുന്ന സുഹൃത്തിനും ഗുരുതരമായ മര്‍ദനമേറ്റു.

News, National, India, Jaipur, Rajasthan, Killed, Death, Police, Case, Cow,

ബേഗു ടൗണിന് സമീപത്തുവച്ച് കഴിഞ്ഞ ദിവസം രാത്രിയിലാണ് പശുക്കളുമായി വന്ന ഇവരുടെ വാഹനം തടഞ്ഞുവച്ച് ജനക്കൂട്ടം ഇരുവരെയും മര്‍ദിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇരുവരെയും സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടുത്തിയത്. ആക്രമണത്തിൽ ക്രൂരമായി പരിക്കേറ്റ ബാബുലാലിനെയും സുഹൃത്ത് പിന്‍റുവിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ബാബുലാല്‍ മരണപ്പെട്ടു.

പൊലീസ് സംഭവ സ്ഥലത്ത് എത്തുന്ന സമയത്തും അക്രമികള്‍ ബാബുലാലിനെയും സുഹൃത്തിനെയും മര്‍ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പൊലീസിനെ കണ്ട് അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ബാബുലാലിന്‍റെയും സുഹൃത്തിന്‍റെയും മൊബൈല്‍ ഫോണുകളും മറ്റ് രേഖകളും അക്രമികള്‍ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അക്രമികളെ എല്ലാവരെയും പിടികൂടുമെന്നും ഉദയ്പുർ റെയ്ഞ്ച് ഐ ജി സത്യവീർ സിങ് പറഞ്ഞു.

Keywords: News, National, India, Jaipur, Rajasthan, Killed, Death, Police, Case, Cow, Man killed By Mob In Rajasthan Over Cow Smuggling Suspicions.
< !- START disable copy paste -->


Post a Comment

Previous Post Next Post