മമത ബാനര്‍ജിയുടെ വിവാഹം ഞായറാഴ്ച സേലത്ത്; വരന്‍ എ എം സോഷ്യലിസം

ചെന്നൈ: (www.kvartha.com 11.06.2021) മമത ബാനര്‍ജിയുടെ വിവാഹം ഞായറാഴ്ച തമിഴ് നാട്ടിലെ സേലത്ത് വച്ച് നടക്കും. വരന്‍ എ എം സോഷ്യലിസം. വധു പി മമത ബാനര്‍ജി. ഇരുവരുടേയും വിവാഹ ക്ഷണക്കത്ത് വൈറലാകുകയാണ്. ഇരുവരുടേയും പേരുകളിലെ വളരെ വിചിത്രമായി തോന്നുന്നുവെന്നാണ് ക്ഷണക്കത്ത് കണ്ടവര്‍ പറയുന്നത്. സേലത്തെ സിപിഐയുടെ ജില്ലാ സെക്രടറിയാണ് വരന്റെ പിതാവ് എ മോഹന്‍. 18-ാം വയസ്സു മുതല്‍ പാര്‍ടിക്കൊപ്പമുണ്ട് മോഹന്‍.

Mamta Banerjee to marry Socialism, join family of Communism, Lenninism, Chennai, News, Marriage, Religion, Politics, National

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ കമ്യൂണിസം ഇല്ലാതായെന്ന പ്രചാരണം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചതോടെയാണു തനിക്കുണ്ടാകുന്ന കുട്ടിക്ക് കമ്യൂണിസവുമായി ചേര്‍ന്നു നില്‍ക്കുന്ന പേരിടാന്‍ തീരുമാനിച്ചതെന്നു മോഹന്‍ പറയുന്നു. മൂന്നു ആണ്‍കുട്ടികളാണു മോഹനു ജനിച്ചത്. തീരുമാനം പോലെ തന്നെ മൂവര്‍ക്കും പേരു നല്‍കി, കമ്യൂണിസം, ലെനിനിസം, സോഷ്യലിസം.

കമ്യൂണിസം ഇപ്പോഴൊരു അഭിഭാഷകനാണ്. ലെനിനിസവും സോഷ്യലിസവും ചേര്‍ന്ന് ആഭരണ നിര്‍മാണശാല നടത്തുന്നു. മൂവരും കടുത്ത പാര്‍ടി അനുഭാവികള്‍. ലെനിനിസം തന്റെ മകന് മാര്‍ക്‌സിസം എന്നാണു പേരിട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് അനുഭാവികളുടെ കുടുംബത്തില്‍ നിന്നാണു വധു മമതയുടെ വരവ്. മമത ബാനര്‍ജി പശ്ചിമ ബംഗാളിനു വേണ്ടി ചെയ്ത നല്ല കാര്യങ്ങളില്‍ ആരാധന തോന്നിയാണ് അത്തരമൊരു പേര് മകള്‍ക്കു നല്‍കിയതെന്നു വധുവിന്റെ കുടുംബവും പറയുന്നു. വളരെ ലളിതമായി നടക്കുന്ന വിവാഹ ചടങ്ങില്‍ സിപിഐ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.

Mamta Banerjee to marry Socialism, join family of Communism, Lenninism, Chennai, News, Marriage, Religion, Politics, National

Keywords: Mamta Banerjee to marry Socialism, join family of Communism, Lenninism, Chennai, News, Marriage, Religion, Politics, National.

Post a Comment

أحدث أقدم