Follow KVARTHA on Google news Follow Us!
ad

കോവിഡ് മരണങ്ങൾ മറച്ചുവയ്ക്കരുത്; മരിച്ചവരുടെ കുടുംബത്തോടുള്ള നീതി നിഷേധമാകുമത്: മദ്രാസ് ഹൈകോടതി

Madras HC asks Tamil Nadu govt to submit report on Covid-19 deaths, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com 14.06.2021) കോവിഡ് മരണങ്ങൾ മറച്ചുവയ്ക്കുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണെന്ന് മദ്രാസ് ഹൈകോടതി. മരിച്ചവരുടെ കുടുംബത്തോടുള്ള നീതി നിഷേധമാകുമിതെന്നും കോടതി പറഞ്ഞു. കൃത്യമായ വിവരങ്ങൾ സർകാർ വെളിപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.

തമിഴ്നാടിൽ ഇതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണമെന്ന് ഡിഎംകെ സർകാരിന് കോടതി നിർദേശം നൽകി. ഈ മാസം 28 നകം റിപോർട് നൽകാനാണ് കോടതി നിർദേശം നൽകിയത്.

News, Chennai, High Court, Tamilnadu, National, India, COVID-19, Death, Madras HC, Tamil Nadu govt,

കോവിഡ് മൂന്നാം തരംഗം നേരിടാൻ കൃത്യമായ തയാറെടുപ്പുകൾ വേണമെന്നും കോടതി പറഞ്ഞു. കേന്ദ്ര സംസ്ഥാന സർകാരുകൾ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് മദ്രാസ് ഹൈകോടതി കൂട്ടിച്ചേർത്തു.

Keywords: News, Chennai, High Court, Tamilnadu, National, India, COVID-19, Death, Madras HC, Tamil Nadu govt, Madras HC asks Tamil Nadu govt to submit report on Covid-19 deaths.
< !- START disable copy paste -->


Post a Comment