2 മാസം മുമ്പ് വിവാഹിതയായ യുവതി കാമുകനൊപ്പം ജീവിക്കാന്‍ ഒളിച്ചോടി ട്രെയിനില്‍ വച്ച് വീണ്ടും വിവാഹിതയായി

ഭഗല്‍പുര്‍ (ബിഹാര്‍): (www.kvartha.com 11.06.2021) വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി ട്രെയിനില്‍വച്ച് വീണ്ടും വിവാഹിതയായി. ബിഹാറിലെ ഭഗല്‍പുരിലാണ് സംഭവം. അഷു കുമാര്‍ എന്ന യുവാവ് അനുകുമാരിക്ക് സിന്ദൂരം ചാര്‍ത്തുന്നതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. രണ്ടു മാസം മുന്‍പാണ് യുവതി മറ്റൊരു വിവാഹം കഴിച്ചത്.

Lover filled sindoor in mang of a married woman In front of toilet in running train, Bihar, News, Religion, Marriage, Social Media, Train, Criticism, National

അനുകുമാരിയുമായി വര്‍ഷങ്ങളായി സ്‌നേഹത്തിലായിരുന്നുവെന്ന് അഷു കുമാര്‍ പറയുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രണയബന്ധം അനുവിന്റെ വീട്ടില്‍ അറിഞ്ഞതോടെ അവര്‍ അവളെ പൂട്ടിയിട്ടു. തുടര്‍ന്ന് ഏപ്രിലില്‍ കിരണ്‍പുര്‍ ഗ്രാമത്തിലെ യുവാവുമായി അനുവിന്റെ വിവാഹം നടത്തി. കല്യാണം കഴിഞ്ഞെങ്കിലും ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ ഇവര്‍ തയാറായിരുന്നില്ല. തുടര്‍ന്നാണ് ബുധനാഴ്ച അവസരം കിട്ടിയപ്പോള്‍ ഭര്‍തൃഗൃഹത്തില്‍ നിന്ന് കാമുകന്റെ സഹായത്തോടെ ഓടിപ്പോയത്.

തുടര്‍ന്ന് സുല്‍ത്താന്‍ഗഞ്ച് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇരുവരും ബംഗളൂരുവിലേക്ക് ട്രെയിന്‍ കയറി. ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയതോടെ വിവാഹം കഴിക്കുന്നതിനായി യുവതി കാമുകനെ നിര്‍ബന്ധിച്ചു. തുടര്‍ന്ന് സിന്ദൂരരേഖയില്‍ സിന്ദൂരം ചാര്‍ത്തി യുവാവ് വിവാഹച്ചടങ്ങ് നടത്തുകയായിരുന്നു. ട്രെയിനിലെ ശുചിമുറിക്കു സമീപത്തായിരുന്നു വിവാഹം.

പിന്നാലെ ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. വ്യത്യസ്തമാര്‍ന്ന വിവാഹമാണിതെന്നാണ് പലരും കമന്റു ചെയ്യുന്നത്. ഇവര്‍ ഭര്‍ത്താവിനെ ചതിക്കുകയാണെന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ഭര്‍ത്താവിനായി വ്രതമെടുത്ത് പ്രാര്‍ഥിക്കാന്‍ പോകുകയാണെന്ന് പറഞ്ഞാണ് യുവതി ഒളിച്ചോടിയതെന്നും റിപോര്‍ടുണ്ട്.

Lover filled sindoor in mang of a married woman In front of toilet in running train, Bihar, News, Religion, Marriage, Social Media, Train, Criticism, National

Keywords:  Lover filled sindoor in mang of a married woman In front of toilet in running train, Bihar, News, Religion, Marriage, Social Media, Train, Criticism, National.

Post a Comment

أحدث أقدم