Follow KVARTHA on Google news Follow Us!
ad

പ്രഫുല്‍ ഖോഡ പടേലിന്റെ ഭരണ പരിഷ്‌കാരങ്ങള്‍കെതിരെ ലക്ഷദ്വീപ് ജനത രണ്ടും കല്‍പിച്ച് തന്നെ; ജനകീയ നിരാഹര സമരത്തിന്റെ ഭാഗമായി പ്രതിഷേധം കടലിനടിയിലും

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kochi,News,Politics,Protesters,Kerala,
കൊച്ചി: (www.kvartha.com 07.06.2021) പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പടേലിന്റെ ഭരണ പരിഷ്‌കാരങ്ങള്‍കെതിരെ ലക്ഷദ്വീപ് ജനത രണ്ടും കല്‍പിച്ച് തന്നെ. ഭരണ പരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ജനതയുടെ ജനകീയ നിരാഹര സമരത്തിന്റെ ഭാഗമായി കടലിനടിയിലും പ്രതിഷേധ സമരം നടത്തി യുവാക്കള്‍. 

Lakshadweep Protests At Homes, On Beaches, Under Sea: 10 Points, Kochi, News, Politics, Protesters, Kerala

'സേവ് ലക്ഷദ്വീപ്,' എന്നും 'അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനകീയ നിരാഹാര സമരം,' എന്നുമെഴുതിയ പ്ലക്കാഡുകള്‍ പിടിച്ചാണ് സമരക്കാര്‍ കടലിനടിയിലെ സമരത്തില്‍ പങ്കെടുത്തത്. പന്ത്രണ്ട് മണിക്കൂറാണ് നിരാഹാര സമരം.

സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ലക്ഷദ്വീപില്‍ സമരം നടക്കുന്നത്. ദ്വീപില്‍ മെഡികല്‍ ഷോപുകള്‍ ഒഴികെയുള്ള കടകള്‍ അടച്ചിട്ടു. മത്സ്യ മാര്‍കറ്റുകളും പൂര്‍ണമായും അടഞ്ഞുകിടക്കുന്നു. പണിമുടക്കിനും ആഹ്വാനം ചെയ്തിരുന്നു.

ദ്വീപിലെ എല്ലാ ജനങ്ങളെയും പങ്കെടുപ്പിക്കുകയെന്നതാണ് ലക്ഷ്യം. ഇതിനായി എല്ലാ ദ്വീപുകളിലും കമിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കമിറ്റികള്‍ രൂപികരിച്ചത്. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ടികളുടെ പിന്തുണ സമരത്തിനുണ്ട്.

അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം നേതാക്കള്‍ സര്‍വകകക്ഷി യോഗത്തിന് ശേഷം കൊച്ചിയില്‍ പറഞ്ഞിരുന്നു. സന്ദര്‍ശക പാസിന്റെ കാലാവധി കഴിഞ്ഞവരോട് ദ്വീപ് വിട്ട് പോകാന്‍ ലക്ഷദ്വീപ് ഭരണകൂടം കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികള്‍ അടക്കമുള്ളവര്‍ ദ്വീപില്‍ നിന്നും മടങ്ങി. ഇത് സംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിറക്കി. പാസിന്റെ കാലാവധി പുതുക്കണമെങ്കില്‍ കവരത്തി എഡിഎമിന്റെ അനുമതി വാങ്ങണമെന്ന് ഒരാഴ്ച മുന്‍പ് അറിയിച്ചിരുന്നു.

മേയ് 29 നാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കിയത്. പുതിയ നടപടിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നെങ്കിലും ഉത്തരവ് നടപ്പാക്കുകയാണ് ലക്ഷദ്വീപ് ഭരണകൂടം. ഇതോടെ മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ ദ്വീപില്‍ നിന്നും മടങ്ങാനൊരുങ്ങുകയാണ്.

പുതിയ പരിഷ്‌കരണങ്ങള്‍ക്കെതിരെ ലക്ഷദ്വീപ് നിവാസികള്‍ക്കിടയില്‍ പ്രതിഷേധം തുടരുന്നതിനടെ പുതിയ വിവാദ തീരുമാനങ്ങളും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ കൈക്കൊണ്ടിരുന്നു. ദ്വീപില്‍ നിന്നുള്ള മത്സ്യബന്ധന ബോടുകളില്‍ സര്‍കാര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതടക്കമുള്ള തീരുമാനങ്ങളാണ് ലക്ഷദ്വീപ് ഭരണകൂടം മുന്നോട്ട് വച്ചത്. കൂടാതെ ബോടുകളില്‍ സിസിടിവി ഘടിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

മെയ് 28 നാണ് പ്രിന്‍സിപ്പല്‍ സെക്രടറി കം അഡൈ്വസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉത്തരവാദിത്തമുള്ള സര്‍കാര്‍ ഉദ്യോഗസ്ഥരെ പ്രാദേശിക മത്സ്യബന്ധന ബോടുകളില്‍ രഹസ്യാന്വേഷണ ശേഖരണത്തിനായി നിയോഗിക്കാന്‍ തീരുമാനിച്ചത്.

പ്രാദേശിക ഫിഷിംഗ് ബോടുകളെയും ജീവനക്കാരെയും നിരീക്ഷിക്കുന്നതിനുള്ള സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്താനും ദ്വീപുകളിലെത്തുന്ന പാസഞ്ചര്‍ ബോടുകളുടെയും കപ്പലുകളുടെയും പരിശോധന ശക്തമാക്കാനും യോഗം തീരുമാനിച്ചു. സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് കപ്പല്‍ ബെര്‍ത്ത് പോയിന്റുകളിലും ഹെലിബേസുകളിലും നിരീക്ഷണം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചിരുന്നു.

ഭരണകൂടത്തിന്റെ പുതിയ നിര്‍ദേശങ്ങളെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ വിമര്‍ശിച്ചു. അവയെ പരിഹാസ്യമെന്ന് വിശേഷിപ്പിച്ച എംപി അവ ഉടന്‍ പിന്‍വലിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.

അതിനിടെ ലക്ഷദ്വീപ് ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊച്ചിയിലും പ്രതിഷേധം നടന്നു. 10 യു ഡി എഫ് എം പിമാരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് എം പിമാര്‍ പറഞ്ഞു.

Lakshadweep Protests At Homes, On Beaches, Under Sea: 10 Points, Kochi, News, Politics, Protesters, Kerala

Keywords: Lakshadweep Protests At Homes, On Beaches, Under Sea: 10 Points, Kochi, News, Politics, Protesters, Kerala.

إرسال تعليق