Follow KVARTHA on Google news Follow Us!
ad

കൊച്ചി ഫ്‌ലാറ്റ് പീഡനക്കേസ്; അറസ്റ്റിലായ പ്രതി മാര്‍ടിനെ പിടികൂടിയത് ഏറെ ശ്രമകരമായി, നാട്ടുകാരുടെ വലിയ സഹായം കിട്ടിയെന്ന് പൊലീസ്

Kochi flat molestation case; Accused Martin Joseph Caught #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തൃശ്ശൂര്‍: (www.kvartha.com 11.06.2021) കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ യുവതിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചെന്ന കേസിലെ പ്രതി മാര്‍ടിന്‍ ജോസഫിനെ (26) തൃശൂര്‍ വനമേഖലയില്‍വെച്ചാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായ മാര്‍ടിന്‍ ജോസഫിനെ പിടികൂടാന്‍ വളരെ ബുദ്ധിമുട്ടിയെന്ന് കൊച്ചി സിറ്റി പൊലീസ് കമിഷണര്‍ പറഞ്ഞു. 

നാട്ടുകാരുടെ വലിയ സഹായത്തോടെ ഏറെ ശ്രമകരമായാണ് മാര്‍ടിനെ പിടികൂടിയത്. രണ്ടു കാറുകളും രണ്ടു ബൈകുകളും പിടിച്ചെടുത്തിട്ടുണ്ട്. ധനീഷ്, ശ്രീരാഗ്, ജോണ്‍ ജോയ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. മാര്‍ടിന്‍ ജോസഫിന്റെ വരുമാനമാര്‍ഗം അന്വേഷിക്കുമെന്നും കമിഷണര്‍ നാഗരാജു ചക്കിലം ഐ പി എസ് വ്യക്തമാക്കി.   
                          
പേരാമംഗലം പൊലീസ് സ്റ്റേഷനതിര്‍ത്തിയില്‍പ്പെട്ട അയ്യന്‍കുന്ന് എന്ന സ്ഥലത്ത് ഒളിച്ചിരുന്ന പ്രതിയെ, തൃശൂര്‍ മെഡികല്‍ കോളജ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാല്‍, എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ നിസാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍, കൊച്ചി സിറ്റി എന്നിവിടങ്ങളില്‍നിന്നുള്ള ഷാഡോ പൊലീസ് സംഘവും 300 ഓളം നാട്ടുകാരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വ്യാഴാഴ്ച വൈകിട്ട് കണ്ടെത്തിയത്.

News, Kerala, State, Kochi, Thrissur, Accused, Molestation, Police, Arrested, Kochi flat molestation case; Accused Martin Joseph Caught


മാര്‍ടിന്‍ തൃശ്ശൂര്‍ മുണ്ടൂരിലെത്തിയെന്നു മൊബൈല്‍ ടവര്‍ ലൊകേഷന്‍ പരിശോധനയില്‍ കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. മാര്‍ടിന്‍ കോഴിക്കോട്ട് അടുത്ത ബന്ധുവിന്റെ വീട്ടിലുണ്ടെന്ന സൂചനയെ തുടര്‍ന്ന് അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. മാറി താമസിക്കുന്നതിനും ഒളിവില്‍ കഴിയുന്നതിനും സഹായിച്ച മൂന്നു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചിരുന്നു. മാര്‍ടിന്റെ സഹോദരനെയും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.

News, Kerala, State, Kochi, Thrissur, Accused, Molestation, Police, Arrested, Kochi flat molestation case; Accused Martin Joseph Caught


ഏപ്രില്‍ 8 നാണ് മാര്‍ടിനെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശിനി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തുന്നത്. പരാതി ലഭിച്ചു രണ്ടു മാസമായിട്ടും നടപടി എടുക്കാതിരുന്ന പൊലീസ്, മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെയാണ് അന്വേഷണവുമായി രംഗത്തെത്തുന്നത്. ഇതിനകം ഫ്‌ലാറ്റ് ഒഴിവാക്കി മാര്‍ടിന്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് സെഷന്‍സ് കോടതിയില്‍ ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും അത് നിരസിച്ചതോടെ ഹൈകോടതിയെ സമീപിച്ചു. കേസില്‍ വിശദീകരണം നല്‍കാന്‍ സര്‍കാരിനോട് ഹൈകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: News, Kerala, State, Kochi, Thrissur, Accused, Molestation, Police, Arrested, Kochi flat molestation case; Accused Martin Joseph Caught

Post a Comment