Follow KVARTHA on Google news Follow Us!
ad

എ കെ ജി എസ് എം എ സമര്‍പിച്ച റിട് പെറ്റിഷന് ഹൈകോടതിയുടെ അംഗീകാരം; 15 ദിവസത്തിനകം ബി ഐ എസിന് അപേക്ഷ സമര്‍പിക്കണം, ഒരു മാസത്തെ സമയം അനുവദിച്ചും വിധി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kochi,News,High Court of Kerala,Judge,Gold,Kerala,
കൊച്ചി: (www.kvartha.com 15.06.2021) ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ സമര്‍പിച്ച റിട് പെറ്റിഷന് ഹൈകോടതിയുടെ അംഗീകാരം. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്റെ അഞ്ച് അംഗങ്ങള്‍ സമര്‍പിച്ച 12158/ 2021 നമ്പര്‍ റിട് പെറ്റിഷനില്‍ ചൊവ്വാഴ്ചയാണ് വാദം കേട്ടത്.

High Court approves writ petition filed by AKGSMA, Kochi, News, High Court of Kerala, Judge, Gold, Kerala

പെറ്റിഷനറുകളുടെ വാദം അംഗീകരിച്ചു കൊണ്ട് 15 ദിവസത്തിനകം ബി ഐ എസിന് അപേക്ഷ സമര്‍പിക്കണമെന്നും, നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ഒരു മാസത്തെ സമയം അനുവദിക്കണമെന്നും വിധി പുറപ്പെടുവിച്ചു. ഹൈകോടതി ജഡ്ജി വി ജി അരുണ്‍ ആണ് ഉത്തരവിട്ടത്. ലൈസന്‍സ് എടുക്കാനുള്ളവര്‍ക്ക് ഒരു മാസത്തെ സമയം അനുവദിക്കാനും ഈ കാലയളവില്‍ അവര്‍ക്കെതിരെ മറ്റ് യാതൊരു നടപടികളും പാടില്ലെന്ന വ്യവസ്ഥയിലും ഉത്തരവായി.

എ കെ ജി എസ് എം എയ്ക്കു വേണ്ടി അഡ്വ. നേമം ചന്ദ്രബാബു ഹാജരായി. ലൈസന്‍സ് എടുക്കാനുള്ള വ്യാപാരികള്‍ക്ക് വളരെയേറെ സഹായകരമായ വിധിയാണ് ഇതെന്ന് എ കെ ജി എസ് എം എ സംസ്ഥാന കമിറ്റി അറിയിച്ചു.

Keywords: High Court approves writ petition filed by AKGSMA, Kochi, News, High Court of Kerala, Judge, Gold, Kerala.

إرسال تعليق