കേരളത്തിൽ അടുത്ത 3 ദിവസം കൂടി ശക്തമായ മഴ തുടരും: വിവിധ ജില്ലകളിൽ ജൂൺ 16 വരെ ഓറഞ്ച്, മഞ്ഞ അലേര്‍ട്

തിരുവനന്തപുരം: (www.kvartha.com 14.06.2021) ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളത്തില്‍ കാലവര്‍ഷം ശക്തമായി. കേരളത്തില്‍ അടുത്ത 3 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ജൂണ്‍ 16 വരെ ഓറഞ്ച്, മഞ്ഞ അലര്‍ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

News, Thiruvananthapuram, Kerala, State, Rain, Heavy rains, Orange and yellow alert,

അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്നത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകളും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമാവുകയും ചെയ്തേക്കാം. അപകട സാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്ന പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശം ലഭിച്ചാല്‍ വീട്ടില്‍ നിന്ന് സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറാന്‍ ജനങ്ങള്‍ തയ്യാറാകണം.

ജൂണ്‍ 17 വരെയുള്ള ദിവസങ്ങളില്‍ അറബിക്കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ മീൻ പിടുത്ത തൊഴിലാളികൾ കടലില്‍ പോകാന്‍ പാടില്ല. ഈ ദിവസങ്ങളില്‍ ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശമുള്ളതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു.

Keywords: News, Thiruvananthapuram, Kerala, State, Rain, Heavy rains, Orange and yellow alert, Heavy rains will continue in Kerala for next 3 days: Orange and yellow alert in various districts till June 16.
< !- START disable copy paste -->


Post a Comment

Previous Post Next Post