17 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി: 23 കാരിയായ യുവതി അറസ്റ്റിൽ

അഹമ്മദാബാദ്: (www.kvartha.com 15.06.2021) 17 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ 23 കാരിയായ യുവതിയെ അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് ഗുജറാത്തിലെ ആനന്ദില്‍ നടന്ന സംഭവത്തില്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്.

മെയ് 25 തീയതിയാണ് ആനന്ദില്‍ നിന്നും 17 വയസുള്ള കൗമാരക്കാരനെ കാണാതായത്. മാതാപിതാക്കളും ബന്ധുക്കളും തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

News, National, India, Ahmedabad, Gujarat, Rape, Molestation, Arrest, Arrested,

തുടര്‍ന്ന് മെയ് 27ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നീടുള്ള അന്വേഷണത്തില്‍ 17 വയസുകാരനെ ദിവസങ്ങള്‍ക്ക് ശേഷം സൂറത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു. യുവതിയുടെ കൂടെ ഇവിടെ കഴിയുകയായിരുന്ന 17 കാരനെ പൊലീസ് കണ്ടെത്തി. വൈദ്യ പരിശോധനയില്‍ യുവതി ഇയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.

വിവാഹം കഴിക്കാം എന്ന് പറഞ്ഞാണ് ഇയാളെ യുവതി തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത്. കൗമരക്കാരനെ മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് വിട്ടയച്ചു. പോക്സോ നിയമങ്ങള്‍ പ്രകാരം അറസ്റ്റിലായ യുവതി ഇപ്പോള്‍ റിമാന്‍റിലാണ്.

Keywords: News, National, India, Ahmedabad, Gujarat, Rape, Molestation, Arrest, Arrested, Gujarat: 23-year-old woman assaults 17-year-old boy; arrested under POCSO.
< !- START disable copy paste -->


Post a Comment

أحدث أقدم