Follow KVARTHA on Google news Follow Us!
ad

വാപ്പ വേറെ കല്യാണം കഴിച്ചെന്ന് കരുതി ഉമ്മ തകര്‍ന്നിട്ടില്ല, തകരുകയുമില്ല; 30 വര്‍ഷം ഒരുമിച്ചു ജീവിച്ച പിതാവിന്റെ 2-ാം വിവാഹ വാര്‍ത്ത അറിഞ്ഞതുമുതല്‍ തന്നെയും മാതാവിനേയും തേടിയെത്തുന്ന ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും മറുപടി നല്‍കി നടി അനാര്‍കലി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Cinema,Actress,Marriage,Kerala,
കൊച്ചി: (www.kvartha.com 11.06.2021) വാപ്പ വേറെ കല്യാണം കഴിച്ചെന്ന് കരുതി ഉമ്മ തകര്‍ന്നിട്ടില്ല, തകരുകയുമില്ല. 30 വര്‍ഷം ഒരുമിച്ചു ജീവിച്ച പിതാവിന്റെ രണ്ടാം വിവാഹ വാര്‍ത്ത അറിഞ്ഞതുമുതല്‍ തന്നെയും മാതാവിനേയും തേടിയെത്തുന്ന ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും മറുപടി നല്‍കി നടി അനാര്‍കലി മരക്കര്‍.

Glad that my parents moved on in life: Anarkali Marakkar on dad’s remarriage and mother's single life, Kochi, News, Cinema, Actress, Marriage, Kerala

കഴിഞ്ഞ ദിവസമായിരുന്നു നടി അനാര്‍കലി മരിക്കാറുടെ പിതാവ് നിയാസ് മരക്കറിന്റെ നിക്കാഹ്. വാപ്പയുടെ വിവാഹത്തില്‍ അനാര്‍കലിയും സഹോദരി ലക്ഷ്മിയും പങ്കെടുക്കുകയും സോഷ്യല്‍ മീഡിയയിലൂടെ അനാര്‍കലി വാപ്പയ്ക്കും കൊച്ചുമ്മയ്ക്കും ആശംസകള്‍ നേരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, വാപ്പയുടെ വിവാഹ വാര്‍ത്ത അറിഞ്ഞതുമുതല്‍ തന്നെയും ഉമ്മയേയും തേടിയെത്തുന്ന ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും മറുപടി നല്‍കുകയാണ് താരം.

'ഇന്നലെ ഞാന്‍ എന്റെ ഉപ്പയുടെ വിവാഹത്തെക്കുറിച്ച് ഒരു സ്റ്റോറി ഇട്ടിരുന്നു. ആ സ്റ്റോറി പോസ്റ്റ് ചെയ്തതിന് ശേഷം കുറേ കാര്യങ്ങള്‍ സംഭവിച്ചു, കുറേ വാര്‍ത്തയൊക്കെ വന്നു. എനിക്കത് വളരെ നോര്‍മല്‍ ആയിട്ടുള്ള ഒരു കാര്യമാണ്. എനിക്ക് ഇത്തരം കാര്യങ്ങള്‍ നോര്‍മലൈസ് ചെയ്യാന്‍ പറ്റുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.. എനിക്കും കുറേ മെസേജുകള്‍ ഒക്കെ വന്നു, ഇതിനു മുന്‍പ് എന്റെ പാരന്റ്‌സ് തമ്മില്‍ എന്താണ് സംഭവിച്ചത് എന്നൊന്നും ഞാന്‍ അഡ്രസ് ചെയ്തിട്ടില്ല.'

'എന്റെ ഉമ്മയും വാപ്പയും ഒരു വര്‍ഷമായി പിരിഞ്ഞുജീവിക്കുകയാണ്, 30 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം. ഒരു വര്‍ഷമായി വാപ്പ ഒറ്റയ്ക്കാണ്, ഞാനും ചേച്ചിയും വാപ്പയെ വീണ്ടും കല്യാണം കഴിപ്പിച്ചാലോ എന്ന് ചിന്തിച്ചിരുന്നു. അവസാനം വാപ്പ തന്നെ മനസ്സിനിണങ്ങിയ ഒരു വ്യക്തിയെ കണ്ടെത്തി, വിവാഹം ചെയ്തു. അതാണ് സംഭവിച്ചത്. മുസ്ലീങ്ങള്‍ക്ക് രണ്ടൊക്കെ കെട്ടാം, ഇത് ആ കേസല്ല, ഡിവോഴ്‌സ് ആയതിനു ശേഷം വേറെ കല്യാണം കഴിച്ചതാണ്.' അനാര്‍കലി പറയുന്നു.

'ഇന്നലെ കുറേപേര് എന്റെ ഉമ്മയെ വിളിച്ച് 'ലാലീ, വിഷമിക്കേണ്ട' എന്നു വിളിച്ച് സംസാരിക്കുന്നുണ്ട്. ഇവരോട് എനിക്ക് പറയാനുള്ളത്, നിങ്ങള്‍ എന്റെ ഉമ്മയെ കുറേ തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്റെ അമ്മ സൂപ്പര്‍ കൂളാണ്, മൊത്തത്തില്‍ അടിപൊളിയാണ്. വാപ്പ വേറെ കല്യാണം കഴിച്ചെന്ന് പറഞ്ഞ് തകര്‍ന്നുപോവുന്ന ആളൊന്നുമല്ല ഉമ്മ. ഒരിക്കലും തകരുകയുമില്ല.'

'ഉമ്മ ഇപ്പോള്‍ തനിയെ ഉള്ള ജീവിതമാണ് ഇഷ്ടപ്പെടുന്നത്, സന്തോഷത്തോടെ ജീവിക്കുന്നു. വാപ്പയ്ക്ക് ഒരു കൂട്ടു വേണമെന്നുണ്ടായിരുന്നു, അതുകൊണ്ട് കല്യാണം കഴിച്ചു. പുരുഷന്മാര്‍ക്ക് പൊതുവെ സര്‍വൈവല്‍ ഇത്തിരിപാടാണ്, അതുകൊണ്ട് കൂട്ടുവേണമെന്ന് തീരുമാനിച്ചു. അവരുടെ ചോയിസ് ആണ് അത്.'

'ഉമ്മ വളരെ ഫോര്‍വേഡ് ആയി ചിന്തിക്കുന്ന ആളാണ്. ഉമ്മ ഞങ്ങളെയും അങ്ങനെ വളര്‍ത്തിയതുകൊണ്ടാണ് ഞങ്ങള്‍ക്കും ആ വിവാഹത്തില്‍ പങ്കെടുക്കാനും അതൊരു സാധാരണകാര്യമായി കാണാനും സാധിക്കുന്നത്. വാപ്പ സന്തോഷത്തോടെയിരിക്കണമെന്നാണ് ഞങ്ങളും ആഗ്രഹിച്ചത്, അതുകൊണ്ടാണ് കല്യാണത്തിന് കൂടുകയും കൊച്ചുമ്മയെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തത്.'

'ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങളെ നമ്മള്‍ കോംപ്ലിക്കേറ്റഡ് ആക്കേണ്ട എന്നാണ് എനിക്ക് തോന്നുന്നത്. ഒരാള്‍ ഒറ്റയ്ക്കാണ്, അയാള്‍ക്ക് കൂട്ടുവേണമെന്നത് വളരെ അടിസ്ഥാനപരമായ കാര്യമാണ്. അതില്‍ കൂടെ നില്‍ക്കുകയല്ലേ വേണ്ടത്. ഇതൊന്നും ഞാന്‍ ജീവിതത്തില്‍ കോംപ്ലിക്കേറ്റ് ആക്കാന്‍ ആഗ്രഹിക്കുന്നില്ല. സത്യത്തില്‍ അവര്‍ക്ക് ഇതിലൊന്നും മക്കളുടെ അഭിപ്രായം പോലും ചോദിക്കേണ്ട കാര്യമില്ല. ഉമ്മയ്ക്ക് ഒരു വിവാഹം വേണമെന്ന് തോന്നുകയാണെങ്കില്‍ നാളെ ഉമ്മയും വിവാഹം കഴിക്കട്ടെ'. അനാര്‍കലി പറയുന്നു.

Keywords: Glad that my parents moved on in life: Anarkali Marakkar on dad’s remarriage and mother's single life, Kochi, News, Cinema, Actress, Marriage, Kerala.

Post a Comment