Follow KVARTHA on Google news Follow Us!
ad

ഇഷ്ടവിഭവമായ ഡോനട് കഴിക്കാൻ തോന്നി: അത് വാങ്ങാൻ പോയതോ പാരാമോടറിൽ, വൈറലായി വിഡിയോ

Favorite donut seemed to eat went to buy it on paramotor, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
പെൻ‌സിൽ‌വാനിയ: (www.kvartha.com 02.06.2021) ഇഷ്ടവിഭവമായ ഡോനട് കഴിക്കാൻ ആഗ്രഹം തോന്നി. അത് വാങ്ങാൻ പോയതോ പാരാമോടറില്‍. 26 കാരനായ യൂട്യൂബര്‍ ടകർ ഗോട് തന്റെ ഇഷ്ടമധുരം തേടി പറന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.

വൈകുന്നേരം നല്ല വിശപ്പ് അനുഭവപ്പെട്ട യുഎസ് സ്വദേശിയായ ടകർ സ്വന്തം പാരാമോടർ എടുത്ത് അവ വാങ്ങാൻ പോവുകയായിരുന്നു. ഒപ്പം ക്യാമറകൾ കൂടി കൈയിലെടുക്കാൻ മറന്നില്ല. അതുകൊണ്ട് ആകാശത്തിലൂടെയുള്ള തന്റെ യാത്രയും പാരാമോടറിൽ ഇരുന്ന് തന്നെ തന്‍റെ ഇഷ്ടവിഭവമായ ഡോനട് കഴിക്കുന്നതുമെല്ലാം ടകര്‍ പകര്‍ത്തി. വിഡിയോ തന്‍റെ യൂട്യൂബ് ചാനലിലൂടെ ടകര്‍ പങ്കുവയ്ക്കുകയും ചെയ്തു.

News, America, Viral, Social Media, Food, Donut, Paramotor,


അമേരികയിലെ പെൻ‌സിൽ‌വാനിയയിലുള്ള വീട്ടിൽ നിന്ന് വളരെ അകലെയല്ലാത്ത ഒരു പ്രാദേശിക ഡോനട് ഔട് ലെറ്റിലേയ്ക്കാണ് ടകര്‍ പറന്നത്. യാത്രാമധ്യേ ടകര്‍ ഡോനട് ഔട് ലെറ്റിലേയ്ക്ക് മൊബൈൽ ഫോണിൽ വിളിക്കുന്നതും തുടർന്ന് ആപ്ലികേഷൻ ഉപയോഗിച്ച് ഡോനട് ഓർഡർ ചെയ്യുന്നതും കാണാം.
ഒരു പെട്ടി ഡോനട്സുമായി ആകാശത്ത് പറക്കുന്ന ടകറിനെ അത്ഭുതത്തോടെയാണ് പലരും നോക്കിയത്.


Keywords: News, America, Viral, Social Media, Food, Donut, Paramotor, Favorite donut seemed to eat went to buy it on paramotor.   


Post a Comment