ഇ എസ് ഐ കവറേജ് ആനുകൂല്യം സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നഗരസഭ സ്ഥാപനങ്ങളിലെ താല്‍ക്കാലിക, കരാര്‍ ജീവനക്കാര്‍ക്കും

ന്യൂഡെല്‍ഹി: (www.kvartha.com 10.06.2021) ഇ എസ് ഐ കവറേജ് ആനുകൂല്യം സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നഗരസഭ സ്ഥാപനങ്ങളിലെ താല്‍ക്കാലിക, കരാര്‍ ജീവനക്കാര്‍ക്കും. രാജ്യത്തെ മുനിസിപ്പല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ കാഷ്വല്‍, കരാര്‍ തൊഴിലാളികള്‍ക്കും എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ആക്ട് 1948 (ഇഎസ്‌ഐ ആക്ട്) പ്രകാരം ആനുകൂല്യം നല്‍കാനുള്ള തീരുമാനം കേന്ദ്ര തൊഴില്‍ സഹമന്ത്രി (സ്വതന്ത്ര ചുമതല) സന്തോഷ് ഗംഗ്വാര്‍ ആണ് പ്രഖ്യാപിച്ചത്.

ESI coverage for casual, contractual municipal employees, New Delhi, News, Government-employees, Minister, Municipality, National

ഇത് നടപ്പാക്കുന്നതിന് വേണ്ട വിജ്ഞാപനം ഇറക്കാന്‍ തങ്ങളുടെ അധികാരപരിധിയില്‍ ഉള്‍പെട്ട സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കാന്‍ അതാത് ഇ എസ് ഐ കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കേന്ദ്രസര്‍കാറിന്റെ 1948 ലെ ഇഎസ്‌ഐ ആക്ട് പ്രകാരമുള്ള സേവനങ്ങള്‍ ഇതിനകം നടപ്പാക്കിയ പ്രദേശങ്ങള്‍ക്കുള്ളിലെ കാഷ്വല്‍, കരാര്‍ ജീവനക്കാര്‍ / ഏജന്‍സികള്‍ / സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് കൂടി കവറേജ് വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ നഗരസഭാ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക, കരാര്‍ വ്യവസ്ഥയില്‍ ധാരാളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, മുനിസിപ്പല്‍ കോര്‍പറേഷനുകളുടെയോ മുനിസിപ്പല്‍ കൗണ്‍സിലുകളിലെയോ സ്ഥിരം ജീവനക്കാരല്ലാത്തതിനാല്‍, ഈ തൊഴിലാളികള്‍ സാമൂഹ്യ സുരക്ഷാ വലയില്‍ നിന്ന് പുറത്താവുകയും അത് അവരുടെ ജീവിതത്തെ ദുര്‍ബലപ്പെടുത്തുകയും ചെയുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് ഈ സുപ്രധാന തീരുമാനം എടുത്തിട്ടുള്ളത് എന്നും മന്ത്രി പറഞ്ഞു.

ഇ എസ് ഐ കവറേജിനായി വിജ്ഞാപനം ഇറങ്ങി കഴിഞ്ഞാല്‍, മുനിസിപ്പല്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാഷ്വല്‍, കരാര്‍ തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ നിയമപ്രകാരം ലഭ്യമായ, അസുഖ ആനുകൂല്യങ്ങള്‍, പ്രസവാനുകൂല്യങ്ങള്‍, ആശ്രിതരുടെ ആനുകൂല്യം, ശവസംസ്‌കാര ചെലവുകള്‍ തുടങ്ങിയ മുഴുവന്‍ ആനുകൂല്യങ്ങളും ലഭ്യമാകുന്നതാണ്. കൂടാതെ, ഈ തൊഴിലാളികള്‍ക്ക് ഇ എസ് ഐ സൗകര്യങ്ങളിലൂടെയുള്ള മെഡിക്കല്‍ സേവനങ്ങള്‍ക്കും അര്‍ഹത ലഭിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords: ESI coverage for casual, contractual municipal employees, New Delhi, News, Government-employees, Minister, Municipality, National.

Post a Comment

Previous Post Next Post