ദുബൈയില്‍ ഇനി മുതല്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്സിന്‍

ദുബൈ: (www.kvartha.com 30.06.2021) കോവിഡ് -19 നെതിരെ ഗര്‍ഭിണികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതായി ദുബൈ ഹെല്‍ത് അതോറിറ്റി അറിയിച്ചു. ദുബൈയില്‍ ഉടനീളമുള്ള എല്ലാ ഡി എച് എ വാക്സിനേഷന്‍ കേന്ദ്രങ്ങളും ജൂണ്‍ 29 മുതല്‍ ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ തുടങ്ങി.

DHA begins vaccinating pregnant women against COVID-19, Dubai, News, Pregnant Woman, Health, Health and Fitness, Gulf, World

ഡി എച്ച് എയുടെ സ്മാര്‍ട് ആപ്ലിക്കേഷന്‍ വഴിയോ, അതല്ലെങ്കില്‍ 800342 ല്‍ ഡി എച് എയുടെ വാട്‌സ് ആപ് വഴിയോ വാക്സിനേഷന്‍ അപോയിന്‍മെന്റ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. ദുബൈയില്‍ താമസിക്കുന്ന ഗര്‍ഭിണികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ ആവശ്യമായ ഫൈസര്‍-ബയോടെക് വാക്സിന്‍ ഡി എച് എ കരുതിവെച്ചിട്ടുണ്ട്. വാക്സിന്‍ എടുക്കുന്നതിന് മുമ്പ് ഗര്‍ഭിണികള്‍, പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍, അവരുടെ കള്‍സള്‍ടിംഗ് ഡോക്ടറുമായി കൂടിയാലോചിക്കണമെന്ന് ലത്വീഫ ഹോസ്പിറ്റല്‍ സി ഇ ഒ ഡോ. മുന തഹ്ലക് വ്യക്തമാക്കി.

വാക്സിനേഷന്‍ രണ്ട് ഡോസുകളായാകും നല്‍കുക. ഗര്‍ഭത്തിന്റെ ആദ്യ 13 ആഴ്ചകള്‍ക്ക് ശേഷം വാക്സിന്‍ എടുക്കുന്നതാണ് ഉത്തമം എന്നാണ് ഡി എച്ച് എ വ്യക്തമാക്കുന്നത്.

Keywords: DHA begins vaccinating pregnant women against COVID-19, Dubai, News, Pregnant Woman, Health, Health and Fitness, Gulf, World.


Post a Comment

Previous Post Next Post