ഡിറ്റെൻഷൻ സെന്റർ; പുനർവിജ്ഞാപനത്തിൽ തടവുകാർ കുറഞ്ഞു; പൊലീസുകാർ കയറി

തിരുവനന്തപുരം: (www.kvartha.com 10.06.2021) തടങ്കൽ പാളയങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സാമൂഹിക നീതി വകുപ്പ് കഴിഞ്ഞ മാസം ഇറക്കിയ വിജ്ഞാപനത്തിലും ഈമാസം പുറപ്പെടുവിച്ച പുനർവിജ്ഞാപനത്തിലും വ്യത്യാസങ്ങൾ ഏറെ.

Detention Center; Prisoners reduced in re-notification; The cops got on

കഴിഞ്ഞ മാസം 12ന് പുറപ്പെടുവിച്ച വിജ്ഞാപനം ഈമാസം രണ്ടിനാണ് പുതുക്കിയത്. ഒരേസമയം 15 തടവുകാർക്ക് സുരക്ഷിതമായി താമസസൗകര്യം ഒരുക്കുന്ന കാര്യമാണ് ആദ്യ വിജ്ഞാപനത്തിൽ പറഞ്ഞത്. പുതിയതിൽ എണ്ണം 10. താമസക്കാർക്ക് ഭക്ഷണം, കെയർടേകർ സേവനം, മറ്റു അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സന്നദ്ധ സംഘടന ഒരുക്കണം എന്നാണ് ആദ്യ വിജ്ഞാപനത്തിലെ വ്യവസ്ഥ. ആവശ്യമായ സുരക്ഷ സർകാർ തലത്തിൽ ഏർപെടുത്തുമെന്നും പറഞ്ഞു.

പുതിയ വിജ്ഞാപനത്തിൽ പൊലീസ് സംവിധാനം കൂട്ടിച്ചേർത്തു. സി സി ടി വി, വൈദ്യുതി വേലി, വൈദ്യുതി ബൾബുകൾ സ്ഥാപിച്ച ചുറ്റുമതിൽ, തീയണക്കാൻ സംവിധാനം എന്നിവയും ഉൾപെടുത്തി. വാച് ടവർ കൂടിയുണ്ടെങ്കിൽ പൂർണമായി കർണാടകയിലെ ഡിറ്റെൻഷൻ സെന്റർ മാതൃകയായി.

Keywords: Kerala, News, Thiruvananthapuram, Government, Pinarayi Vijayan, Narendra Modi, Police, Jail, Detention Center, Detention Center; Prisoners reduced in re-notification; The cops got on.
< !- START disable copy paste -->


Post a Comment

Previous Post Next Post