Follow KVARTHA on Google news Follow Us!
ad

റൊണാള്‍ഡോ കുപ്പി മാറ്റിയ സംഭവം; കൊകോ കോലയ്ക്കുണ്ടായത് കോടികളുടെ നഷ്ടം

Sports, News, Cristiano Ronaldo, Dollar, Coco cola, Euro Cup, Sports,News,Cristiano Ronaldo,Dollar,. #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ബുഡാപെസ്റ്റ്: (www.kartha.com 16.06.2021) യൂറോ കപ് സ്‌പോണ്‍സര്‍മാരായ കൊകോ കോലയുടെ കുപ്പികള്‍ മാറ്റിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നടപടി ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. യൂറോ കപില്‍ ചൊവ്വാഴ്ച നടന്ന പോര്‍ചുഗല്‍-ഹംഗറി മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് താരം മുന്നിലുണ്ടായ കൊകോ കോലയുടെ രണ്ട് കുപ്പികള്‍ എടുത്ത് മാറ്റി പകരം വെള്ളകുപ്പികള്‍ എടുത്ത് ഉയര്‍ത്തിക്കാണിച്ചത്.

Cristiano Ronaldo's Coca-Cola Snub Followed By $4 Billion Drop In Its Market Valuae


സംഭവം നടന്ന് മണിക്കൂറുകള്‍കുള്ളിലാണ് കമ്പനിയുടെ വിപണി മൂല്യത്തില്‍ വന്‍ ഇടിവ് സംഭവിച്ചത്. ഓഹരിവില 56.10 ഡോളറില്‍ നിന്ന് 55.22 ലേക്ക് വീണു.1.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയ ഓഹരികള്‍ ഇപ്പോള്‍ 55.41 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഡോളര്‍ ഇടിഞ്ഞപ്പോള്‍ തന്നെ കൊകോ കോലയുടെ വിപണിമൂല്യം 242 ബില്യണ്‍ ഡോളറില്‍ നിന്ന് 238 ബില്യണ്‍ ഡോളറായി കുറഞ്ഞു. നാല് ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കമ്പനിക്കുണ്ടായതെന്ന് വിവിധ റിപോർടുകളില്‍ പറയുന്നു.

Also Read:


Keywords: Sports, News, Cristiano Ronaldo, Dollar, Coco cola, Euro Cup, Sports,News,Cristiano Ronaldo,Dollar,.
< !- START disable copy paste -->

إرسال تعليق