Follow KVARTHA on Google news Follow Us!
ad

ചരിത്ര വിജയവുമായി ന്യൂസീലൻഡ്; 2014-ന് ശേഷം സ്വന്തം മണ്ണിൽ പരമ്പര നഷ്ടപ്പെട്ട് ഇൻഗ്ലൻഡ്

Cricket: New Zealand seal first away Test series win against England since 1999, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
എഡ്ജ്ബാസ്റ്റൺ: (www.kvartha.com 13.06.2021) 22 വർഷങ്ങൾക്ക് ശേഷം ഇൻഗ്ലൻഡിൽ ടെസ്റ്റ് പരമ്പര വിജയിച്ച് ന്യൂസീലൻഡ്.
2014-ൽ ശ്രീലങ്കയോട് തോറ്റതിനു ശേഷം ആദ്യമായാണ് സ്വന്തം മണ്ണിൽ ഇൻഗ്ലൻഡിന് പരമ്പര നഷ്ടമാകുന്നത്.

എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇൻഗ്ലൻഡിനെ എട്ടു വികെറ്റിന് തകർത്താണ് കിവീസ് പരമ്പര നേടിയത്. ടെസ്റ്റ് അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് വിജയം. ലോഡ്സിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചിരുന്നു.

38 റൺസ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് രണ്ട് വികെറ്റ് നഷ്ടത്തിൽ വിജയം കണ്ടു. വിൽ യങ്ങിന്റേയുടെയും ഡെവോൺ കോൺവേയുടേയുമാണ് വികെറ്റുകളാണ് ന്യൂസീലൻഡിനു നഷ്ടമായത്.

News, Sports, Cricket, England, New Zealand,

പരിക്കേറ്റ കെയ്ൻ വില്ല്യംസൺന്റെ അഭാവത്തിൽ ടോം ലാഥമായിരുന്നു ടീമിനെ നയിച്ചത്. ടോം ലാഥം തന്നെയാണ് ബൗണ്ടറിയിലൂടെയാണ് വിജയറൺ നേടിയതും. 23 റൺസുമായി താരം പുറത്താകാതെ നിന്നു.

ഇൻഗ്ലൻഡ് ആദ്യ ഇന്നിങ്സിൽ 303 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ കിവീസ് 388 റൺസ് അടിച്ചു. ഇതോടെ ന്യൂസീലൻഡ് ഒന്നാമിന്നിങ്സിൽ 85 റൺസ് ലീഡ് നേടി. രണ്ടാം ഇന്നിങ്സിൽ 122 റൺസിന് ഓൾ ഔടായ ആതിഥേയർക്ക് ന്യൂസീലൻഡിന് മുന്നിൽ 38 റൺസിന്റെ വിജയലക്ഷ്യം മാത്രമെ വെയ്ക്കാനയുള്ളൂ.

മാറ്റ് ഹെൻട്രിയും നീൽ വാഗ്നണറും മൂന്നു വികെറ്റ് വീതം എടുത്തപ്പോൾ ബോൾടും അജാസ് പട്ടേലും രണ്ട് വികെറ്റ് വീതം വീഴ്ത്തി. ഇതോടെ ഇൻഗ്ലൻഡ് ചെറിയ ടോടെലിലേക്ക് വീഴുകയായിരുന്നു. ഇൻഗ്ലൻഡിൽ 18 ടെസ്റ്റ് പരമ്പരകളിൽ കിവീസിന്റെ മൂന്നാമത്തെ മാത്രം വിജയമാണിത്. 1986-ലും 1999-ലുമാണ് ഇതിനു മുമ്പ് കിവികൾ ഇംഗ്ലീഷ് മണ്ണിൽ പരമ്പര നേടിയത്.

ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് തയ്യാറെടുക്കുന്ന ന്യൂസീലൻഡിന് ടീമിനു ഈ വിജയം കരുത്ത് പകരും. ജൂൺ 18 ന് സതാംപ്ടണിലാണ് ഇന്ത്യയുമായുള്ള മത്സരം.

Keywords: News, Sports, Cricket, England, New Zealand, Cricket: New Zealand seal first away Test series win against England since 1999.
< !- START disable copy paste -->


إرسال تعليق