Follow KVARTHA on Google news Follow Us!
ad

ബി ജെ പിയോടുള്ള കെപിസിസി സമീപനത്തില്‍ കോണ്‍ഗ്രസ്‌ ഹൈകമാൻഡ് നിലപാട്‌ വ്യക്തമാക്കണം: സിപിഎം സംസ്ഥാന സെക്രടേറിയറ്റ്‌

CPM State Secretariat against KPCC President K Sudhakaran, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 14.06.2021) ബിജെപിയോടുള്ള കെപിസിസി സമീപനത്തില്‍ കോണ്‍ഗ്രസ്‌ ഹൈകമാൻഡ് നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സിപിഎം സംസ്ഥാന സെക്രടേറിയറ്റ്‌. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഹൈകമാൻഡ് ഇടപെട്ടാണ്‌ പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും മാറ്റിയത്‌. പുതിയതായി നിയമിതനായ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്‍ ബിജെപി മുഖ്യശത്രുവല്ലെന്നും അതിനാല്‍ എതിര്‍ക്കേണ്ടതില്ലെന്നും പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

വര്‍ഗീയതയുമായി എപ്പോൾ വേണമെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ്‌ സന്ധിചേരുമെന്നതിന്റെ വ്യക്തമായ സൂചനകളാണ്‌ ഇതിലൂടെ നൽകുന്നത്. എല്ലാക്കാലത്തും ബിജെപിയോട്‌ സൗഹാര്‍ദ സമീപനം എന്നത്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ മുഖമുദ്രയുമാണ്‌. തദ്ദേശ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്‌ വര്‍ഗീയ ശക്തികളുമായി കൈകോര്‍ത്തു. എന്നാൽ ഇത്‌ കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതിന്‌ തെളിവാണ്‌ തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത്‌.

News, Thiruvananthapuram, CPM, CPI(M), Kerala, Politics, Secretariat, KPCC, K.Sudhakaran, CPM State Secretariat,

കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തിനും പ്രത്യേകിച്ച്‌ സോണിയ ഗാന്ധിക്കും ഈ നിലപാട്‌ ആണോ എന്ന്‌ അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക്‌ താല്‍പര്യമുണ്ട്‌ എന്ന് സംസ്ഥാന സെക്രടേറിയറ്റ്‌
പ്രസ്താവനയിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ്‌ തോല്‍വിയില്‍ നിന്ന്‌ പാഠം ഉള്‍ക്കൊള്ളാതെ ബിജെപിയുമായി സ്ഥിരം സഖ്യത്തിലേര്‍പ്പെടാനുള്ള നീക്കമായേ ഇപ്പോഴത്തെ പ്രഖ്യാപനങ്ങളൈ കാണാന്‍ കഴിയൂ. തീവ്രഹിന്ദുത്വം പ്രചരിപ്പിച്ചും കോടികളുടെ കുഴല്‍പ്പണം ഇറക്കിയുമാണ്‌ ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. ബിജെപിയുടെ കുഴല്‍പ്പണം, കോഴ ഇടപാടുകളെ കുറിച്ച്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടും അതിനോട്‌ ശക്തിയായി പ്രതികരിക്കാന്‍ യുഡിഎഫ്‌ തയ്യാറായിട്ടില്ല.

സര്‍കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്‌ക്കുന്നതിലാണ്‌ അവര്‍ക്ക്‌ താല്‍പര്യമെന്നും പ്രസ്‌താവനയില്‍ പറഞ്ഞു.

Keywords: News, Thiruvananthapuram, CPM, CPI(M), Kerala, Politics, Secretariat, KPCC, K.Sudhakaran, CPM State Secretariat, CPM State Secretariat against KPCC President K Sudhakaran.
< !- START disable copy paste -->


Post a Comment