Follow KVARTHA on Google news Follow Us!
ad

തെന്നലയിൽ നിന്ന് കൊടുങ്കാറ്റാവാൻ കോൺഗ്രസ്

Congress to rise#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സൂപ്പി വാണിമേൽ

(www.kvartha.com 11.06.2021) 
'കനൽ വഴികളിൽ നമുക്ക് മുമ്പേ നടന്നവരിൽ നിന്ന് പാഠമുൾക്കൊണ്ട് കോൺഗ്രസിനെ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകും' തെന്നല ജി ബാലകൃഷ്ണപിള്ളയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയ ശേഷം കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 1998-2001, 2004-2005 എന്നിങ്ങിനെ രണ്ട് ടേമിൽ കെ പി സി സി പ്രസിഡണ്ടായിരുന്ന പിള്ള തന്റെ പേരിനൊപ്പമുള്ള വാക്ക് അന്വർത്ഥമാക്കുംവിധം രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്നു. നവതി പിന്നിട്ട (ജനനം1930 മാർച്ച് 11) തെന്നല മൂന്ന് ടേമിൽ രാജ്യസഭാംഗവും രണ്ടു തവണ എംഎൽഎയുമായിരുന്നു.

തെന്നലയായി തുടരാനാവുന്നതല്ല കെ സുധാകരന് മുന്നിലെ രാഷ്ട്രീയ കാലാവസ്ഥ. ഇടതുചേരിയിൽ രൂപപ്പെട്ട ന്യൂനമർദ്ദം സൈബറിടങ്ങളിൽ ഓകിയാവുന്നതാണ് പരിസരം. കോൺഗ്രസ്സിൽ അത് ഗ്രൂപ്പ് ചുഴലിയായി വീശാം എന്ന മുന്നറിയിപ്പ് സ്വയം ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണ് സുധാകരൻ. മുൻമുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി എംഎൽഎ സുധാകരനുമായുള്ള കൂടിക്കാഴ്ചയിൽ കോൺഗ്രസ്സിനേയും യുഡിഎഫിനേയും വിജയത്തിലേക്ക് നയിക്കാൻ കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ സ്വീകരിക്കുന്ന നടപടികൾക്ക് തന്റെ പൂർണ്ണ പിന്തുണ ഉണ്ടാകും' എന്ന ഉറപ്പാണ് നൽകിയത്.

Congress to rise

മുൻ കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായിരുന്ന രമേശ് ചെന്നിത്തലയെ ചെന്നു കണ്ടപ്പോൾ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തതായി സുധാകരൻ പറഞ്ഞു.

മുസ്‌ലിം ലീഗ് നിയമസഭാ പാർട്ടി നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടിയുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം സുധാകരൻ ഇങ്ങിനെ എഴുന്നു- 'യു ഡി എഫിന്റെ അവിഭാജ്യ ഘടകമാണ് മുസ്‌ലിം ലീഗ്. വരുംനാളുകളിൽ സംയുക്തമായ മുന്നണിപ്രവർത്തനങ്ങൾക്കുള്ള എല്ലാ സഹകരണവും പുതിയ ഉത്തരവാദിത്വത്തിനുള്ള സർവ്വ പിന്തുണയും അദ്ദേഹം ഉറപ്പു തന്നു. പച്ച നിറവും, മുസ്‌ലിം ലീഗ് എന്ന പേരും കേൾക്കുമ്പോൾ ഇടതുപക്ഷത്തിന് പോലും സമനില തെറ്റുന്ന ഇസ്ലാമൊഫോബിയയുടെ കാലത്ത് കോൺഗ്രസ്സ് മുസ്‌ലിം ലീഗിനോടുള്ള സാഹോദര്യം ദൃഢമാക്കുക തന്നെ ചെയ്യും.

സമൂഹത്തിൽ വളർന്നുവരുന്ന വർഗ്ഗീയതയെ എന്ത് വന്നാലും ഒന്നിച്ചു നിന്ന് നേരിടുക തന്നെ ചെയ്യും.'

'എന്റെ തുടർപ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത പ്രിയങ്കരനായ മുല്ലപ്പള്ളി രാമചന്ദ്രന് ഹൃദയത്തിൽ നിന്ന് ഒരിക്കൽ കൂടി ഒരായിരം നന്ദി അർപ്പിക്കുന്നു' - തനിക്ക് സ്ഥാനം കൈമാറിയ മുൻ അദ്ധ്യക്ഷനെ സന്ദർശിച്ച ശേഷമുള്ള പ്രതികരണം.

പതിനഞ്ചാം നിയമസഭയിൽ പ്രതിപക്ഷ നിരയിലെ നാല്പതിനേക്കാൾ വലിയ ഏക ദുശ്ശകുനമാണ് സിപിഎമ്മിന് വടകര എംഎൽഎ കെകെ രമ 51വെട്ടിൽ ഇല്ലാതാക്കിയ ടിപി ചന്ദ്രശേഖരന്റെ സഖി ഒമ്പത് വർഷങ്ങളുടെ ഇടവേളക്ക് ശേഷം തന്റെ ധീരസഖാവിനെ നെഞ്ചേറ്റി ഇരിക്കുന്നു.

രമയും മകൻ അഭിനവും തിരുവനന്തപുരത്ത് സുധാകരനെ സന്ദർശിക്കുകയായിരുന്നു. ആ നിമിഷങ്ങൾ കെപിസിസി പ്രസിഡണ്ട് പകർത്തുന്നു: തിരക്കുകൾക്കൊടുവിൽ രാത്രി വൈകിയും പല സമകാലിക വിഷയങ്ങളിൽ ചർച്ച നീണ്ടുപോയി. രാഷ്ട്രീയത്തെക്കുറിച്ച് വളരെയധികം ഉൾക്കാഴ്ചയുള്ള വ്യക്തിത്വമാണ് കെകെ രമ. അവരുടെ രാഷ്ട്രീയം രൂപപ്പെട്ടിരിക്കുന്നത് തീഷ്ണമായ അനുഭവപരിസരങ്ങളിലാണ്. സിപിഎം ഇടക്കിടെ പറയുന്നൊരു ഇടതുബദൽ ഉണ്ട്. എന്റെ കാഴ്ചപ്പാടിൽ ആർഎംപിയും സഖാവ് കെകെ രമയും ഒക്കെയാണ് യഥാർത്ഥത്തിൽ ആ ഇടതുബദൽ.

'യാതൊരു പ്രത്യയശാസ്ത്ര ബാധ്യതയുമില്ലാത്ത ആൾക്കൂട്ടമാണ് സിപിഎം എന്ന് കേരളത്തിന് മുന്നിൽ തുറന്നു കാട്ടിയ വനിതയാണ് രമ. അങ്ങേയറ്റം സ്ത്രീവിരുദ്ധമായിട്ടാണ് സിപിഎം എന്ന ഹിംസാത്മകമായ ആൾക്കൂട്ടം രമയെ നേരിട്ടത്.

'ഞാനൊക്കെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ കാലത്ത് കണ്ണൂരൊക്കെ വിയോജിപ്പ് ഉള്ളവരെ ഒന്നുകിൽ കൊല അല്ലെങ്കിൽ ഊരുവിലക്കൽ ആയിരുന്നു സിപിഎം രീതി. ഇന്നും അതിന്റെ വൈവിധ്യങ്ങൾ തന്നെയാണ് അവർ തുടർന്നുപോവുന്നത്. 'കെകെ രമക്ക് യുഡിഎഫ് നൽകിയത് നിരുപാധിക പിന്തുണയാണ്. ഇനിയും സംഘ്പരിവാറിന്റേയും സിപിഎമ്മിന്റേയും അക്രമരാഷ്ട്രീയത്തിന്റെ ഇരകൾക്കൊപ്പം നിരുപാധികമായി ചേർന്ന് പ്രവർത്തിക്കും. മുന്നോട്ടുള്ള പ്രയാണത്തിൽ തിരുത്തലും പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് കെകെ രമ ഉറപ്പു തന്നു.

Keywords: Kerala, Article, Congress, Politics, KPCC, K.Sudhakaran, President, Ramesh Chennithala, Muslim-League, Comrades, CPM, Kannur, Congress to rise.


< !- START disable copy paste -->

Post a Comment