Follow KVARTHA on Google news Follow Us!
ad

അഡ്വാന്‍സ്ഡ് മാനുഫാക്ചറിങ് ടെക്നോളജിയില്‍ ഒരുവര്‍ഷം ദൈര്‍ഘ്യമുളള പി ജി ഡിപ്ലോമ കോഴ്‌സുമായി സി എം ഇ ആര്‍ ഐ ദുര്‍ഗാപുര്‍

CMERI Durgapur offers one year PG Diploma Course in Advanced Manufacturing Technology #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യു ഡെല്‍ഹി: (www.kvartha.com 16.06.2021) സെന്‍ട്രല്‍ മെകാനികല്‍ എന്‍ജിനിയറിങ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട് (സി എം ഇ ആര്‍ ഐ) ദുര്‍ഗാപുര്‍, പി ജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് മാനുഫാക്ചറിങ് ടെക്നോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. അകാദമി ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്നൊവേറ്റീവ് റിസര്‍ച്ചിന്റെ (അക്സിര്‍) സഹകരണത്തോടെ നടത്തുന്ന ഫുള്‍ ടൈം പ്രോഗ്രാമാണിത്. കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷം (രണ്ട് സെമസ്റ്റര്‍) ആണ്.

central, Education, News, India, Engineers, Researchers, Entrance, Registration, Programme, CMERI Durgapur offers one year PG Diploma Course in Advanced Manufacturing Technology.

കാഡ്/കാം, മെട്രോളജി എക്വിപ്മെന്റ, പ്രൊഡക്ഷന്‍, സി എന്‍ സി മെഷീന്‍സ്, ടൂളിങ് ആന്‍ഡ് വര്‍ക് ഹോള്‍ഡിങ് സിസ്റ്റംസ്, മറ്റ് അക്സസറീസ് തുടങ്ങിയ മേഖലകളിലെ പ്രായോഗികപരിശീലനം ഈ കോഴ്‌സില്‍ ലഭിക്കുന്നു. യോഗ്യതാ പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

മെകാനികല്‍/മാനുഫാക്ചറിങ്/പ്രൊഡക്ഷന്‍ എന്‍ജിനിയറിങ് ബി ഇ /ബി ടെക് /എ എം ഐ ഇ / തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ cmeri(dot)res(dot)inല്‍ നിന്നും ഡൗണ്‍ലോഡു ചെയ്തെടുക്കാം (അനൗണ്‍സ്‌മെന്റസ് ലിങ്കിലെ നോടിഫികേഷന്‍ ലിങ്ക് വഴി). പൂരിപ്പിച്ച അപേക്ഷയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ്, ജൂണ്‍ 27-നകം ലഭിക്കത്തക്കവിധം coordinator(dot)cmeri@acsir(dot)res(dot)in എന്ന മെയില്‍ ഐ.ഡി.യിലേക്ക് അയക്കണം.

Keywords: central, Education, News, India, Engineers, Researchers, Entrance, Registration, Programme, CMERI Durgapur offers one year PG Diploma Course in Advanced Manufacturing Technology.
< !- START disable copy paste -->

Post a Comment