Follow KVARTHA on Google news Follow Us!
ad

സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതും തൊഴിലവസരം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ള 100 ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Government-employees,Chief Minister,Pinarayi vijayan,Kerala,
തിരുവനന്തപുരം: (www.kvartha.com 11.06.2021) സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതും തൊഴിലവസരം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ള നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 19വരെ സര്‍കാര്‍ നൂറുദിന പരിപാടി നടപ്പാക്കും. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യസുരക്ഷാ നേട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും. വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയുടെ സൃഷ്ടി സാധ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

CM Pinarayi Vijayan Announces 100 Day Programme in Kerala, Thiruvananthapuram, News, Government-employees, Chief Minister, Pinarayi Vijayan, Kerala

കെഡിസ്‌കിന്റെ ആഭിമുഖ്യത്തില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ സമഗ്രപദ്ധതി രൂപീകരിക്കും. നൂറു ദിവസത്തിനകം വിവിധ വകുപ്പുകള്‍ വഴി 77,350 തൊഴിലവസരങ്ങള്‍ ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ ആയിരത്തില്‍ അഞ്ചുപേര്‍ക്ക് തൊഴില്‍ ഉറപ്പാക്കും. 1,519 കോടിയുടെ പദ്ധതികള്‍ പിഡബ്ല്യുഡി വഴി നടപ്പാക്കും. നൂറു ദിവസത്തിനകം 945 കോടി രൂപയുടെ റോഡ് പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: CM Pinarayi Vijayan Announces 100 Day Programme in Kerala, Thiruvananthapuram, News, Government-employees, Chief Minister, Pinarayi Vijayan, Kerala.

إرسال تعليق