Follow KVARTHA on Google news Follow Us!
ad

'അടുക്കളയും വീട്ടുജോലിയും ഒന്നും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തം അല്ല. വീട്ടിലെ അടുക്കള സ്ത്രീയ്ക്ക് മാത്രം ആയി നൽകിയിരിയ്ക്കുന്ന ഒന്ന് അല്ല' പാചക പരീക്ഷണവുമായി ചാക്കോച്ചൻ ചാലെഞ്ച് ഫൈനൽ ഡേ

Chackochan Challenge Final Day, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 16.06.2021) അങ്ങനെ ചാക്കോച്ചൻ ചാലെഞ്ച് ഫൈനൽ ഡേയാണ് ബുധനാഴ്ച. 7 ദിവസങ്ങൾ 7 വറൈറ്റി ചാലെഞ്ചുമായി സോഷ്യൽ മീഡിയയിൽ ആരാധകരെ ആവേശമാക്കി മാറ്റിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോ ആയ കുഞ്ചാക്കോ ബോബൻ.

ലോക്ഡൗൺ വിരസത മാറ്റി മാനസിക ഉല്ലാസത്തിന് വേണ്ടിയുള്ള പരിശ്രമമായിരുന്നു ചാക്കോച്ചൻ ചാലെഞ്ചിലെ ഓരോ ദിവസവും. കഴിഞ്ഞ ദിവസം വർകൗട് വിഡിയോയുമായിട്ടാണ് ചാക്കോച്ചൻ എത്തിയത്. എന്നാൽ ബുധനാഴ്ച പാചക പരീക്ഷണവുമായി മറ്റൊരു ചാലെഞ്ചുമായിട്ടാണ് താരം എത്തിയത്. തനിക്കും പ്രിയതമയ്ക്കും ഇഷ്ടപ്പെട്ട പ്രോൺസ് ബിരിയാണിയാണ് സ്പെഷ്യൽ ഫുഡ്‌.

നമുക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഇഷ്ടമുള്ള രുചിയിൽ എന്നും പാകം ചെയ്തു തരുന്നവർക്ക് ആഴ്ചയിൽ ഒരു ദിവസം അടുക്കളയിലെ കാര്യങ്ങൾ ഏറ്റെടുത്തു കൊണ്ട് വിശ്രമം നൽകാൻ നമുക്ക് കഴിയണം. അത് കേവലം ആഹാരം ഉണ്ടാക്കൽ മാത്രമല്ല വൃത്തിയാക്കലും എല്ലാം ഇതിന്റെ ഭാഗം ആക്കണം. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നിങ്ങളുടെ സ്നേഹം ആഹാരം പാകം ചെയ്ത് നൽകി നോക്കൂ. കുടുംബത്തിന്റെ ഇഴയടുപ്പം ഒന്ന് കൂടി കൂട്ടാൻ ആകും ഇങ്ങനെ ഉള്ള കാര്യങ്ങളിലൂടെ. ഏഴ്‌ ദിവസം ഏഴ്‌ ചലഞ്ച്. നിങ്ങൾക്ക് ഈ കാര്യങ്ങൾ ജീവിതത്തിൽ തുടർന്ന് കൊണ്ട് പോകാൻ കഴിഞ്ഞാൽ നല്ലത്. ഞാനും ഇതൊരു ജീവിതചര്യയുടെ ഭാഗമായി എടുക്കുകയാണ്. എന്നാണ് താരം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്

News, Kochi, Actor, Entertainment, Film, Kerala, Cinema, State, Facebook, Facebook Post, Social Media,

താരത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

അടുക്കളയുടെ ഭരണം ഏറ്റെടുത്തു കൊണ്ട് വീട്ടിൽ ഉള്ളവർക്ക് വിശ്രമം നൽകാം നമുക്ക്. ഇത് ആദ്യം ഒന്നുമല്ല കേട്ടോ ഞാൻ അടുക്കളയിൽ കയറുന്നത്. നിങ്ങൾക്കൊക്കെ ഇത് ഇന്നത്തെ മാത്രം പരിപാടി ആയി എടുക്കാതെ തുടർന്നുള്ള ദിവസങ്ങളിലും ചെയ്യാം. അടുക്കളയും വീട്ടുജോലിയും ഒന്നും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തം അല്ല. വീട്ടിലെ അടുക്കള സ്ത്രീയ്ക്ക് മാത്രം ആയി നൽകിയിരിക്കുന്ന ഒന്ന് അല്ല.

ഇന്ന് ചലഞ്ചിന്റെ ഭാഗമായി പാകം ചെയ്തത് Prawns Biriyani ആണ്. എന്റെ പ്രിയതമയ്ക്കും എനിയ്ക്കും ഏറെ പ്രിയപ്പെട്ട വിഭവം കൂടി ആണിത്. നമുക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഇഷ്ടമുള്ള രുചിയിൽ എന്നും പാകം ചെയ്തു തരുന്നവർക്ക് ആഴ്ചയിൽ ഒരു ദിവസം അടുക്കളയിലെ കാര്യങ്ങൾ ഏറ്റെടുത്തു കൊണ്ട് വിശ്രമം നൽകാൻ നമുക്ക് കഴിയണം. അത് കേവലം ആഹാരം ഉണ്ടാക്കൽ മാത്രമല്ല വൃത്തിയാക്കലും എല്ലാം ഇതിന്റെ ഭാഗം ആക്കണം. ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നിങ്ങളുടെ സ്നേഹം ആഹാരം പാകം ചെയ്ത് നൽകി നോക്കൂ. കുടുംബത്തിന്റെ ഇഴയടുപ്പം ഒന്ന് കൂടി കൂട്ടാൻ ആകും ഇങ്ങനെ ഉള്ള കാര്യങ്ങളിലൂടെ. ഏഴ്‌ ദിവസം ഏഴ്‌ ചലഞ്ച്. നിങ്ങൾക്ക് ഈ കാര്യങ്ങൾ ജീവിതത്തിൽ തുടർന്ന് കൊണ്ട് പോകാൻ കഴിഞ്ഞാൽ നല്ലത്. ഞാനും ഇതൊരു ജീവിതചര്യയുടെ ഭാഗമായി എടുക്കുകയാണ്.

ലോക്ഡൗണിൽ ചില ഇളവുകൾ നമുക്ക് ലഭിച്ചിട്ടുണ്ട്. പക്ഷെ അതൊരിയ്ക്കലും ദുരുപയോഗം ചെയ്യരുത്. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചു കൊണ്ട് മൂന്നാം തരംഗത്തെ നമുക്ക് പ്രതിരോധിയ്ക്കാം. നന്ദി. 🤗❤️



Keywords: News, Kochi, Actor, Entertainment, Film, Kerala, Cinema, State, Facebook, Facebook Post, Social Media, Chackochan Challenge  Final Day.
< !- START disable copy paste -->


Post a Comment