ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മുകുള്‍ റോയി മകന്‍ സുഭ്രാന്‍ശുവിനൊപ്പം തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി; പഴയ സഹപ്രവര്‍ത്തകരെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ബംഗാളിലെയും ഇന്ത്യയിലെയും ഒരേ ഒരു നേതാവ് മമതയാണെന്നും തിരിച്ചെത്തിയ വിശ്വസ്തന്‍

കൊല്‍ക്കത്ത: (www.kvartha.com 11.06.2021) ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റോയി മകന്‍ സുഭ്രാന്‍ശുവിനൊപ്പം മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്കു മടങ്ങി. 2017ല്‍ തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ മുകുള്‍ റോയി നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മമതയ്ക്കൊപ്പം മടങ്ങുമെന്ന റിപോര്‍ടുകളുണ്ടായിരുന്നു.

BJP national vice-president Mukul Roy set to make his return to Trinamool Congress, Kolkota, News, Politics, Mamata Banerjee, BJP, Trending, National

മുകുള്‍ റോയ് തിരിച്ചെത്തിയെന്നും മറ്റുള്ളവരെ പോലെ അയാള്‍ വഞ്ചകനല്ലെന്നും മുഖ്യമന്ത്രി മമത പറഞ്ഞു. പഴയ സഹപ്രവര്‍ത്തകരെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ബംഗാളിലെയും ഇന്ത്യയിലെയും ഒരേ ഒരു നേതാവ് മമതയാണെന്നും മുകുള്‍ റോയ് പറഞ്ഞു. 2017ല്‍ ബിജെപിയില്‍ ചേര്‍ന്നതു മുതല്‍ 'ശ്വാസംമുട്ടല്‍' അനുഭവിക്കുകയാണെന്ന് മുകുള്‍ റോയ് തന്റെ അടുത്ത അനുയായികളോടു പറഞ്ഞിരുന്നുവെന്നാണ് റിപോര്‍ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയേറ്റതോടെ അസ്വസ്ഥതയ്ക്ക് ആക്കം കൂടി. ബിജെപിയുടെ രാഷ്ട്രീയ സംസ്‌കാരവും ആശയങ്ങളും ബംഗാളിനു യോജിച്ചതല്ലെന്നും എക്കാലവും 'അപരിചിതമായി' തുടരുമെന്നുമാണ് മുകുള്‍ റോയിയുടെ ഇപ്പോഴത്തെ നിലപാടെന്നാണ് അടുത്ത അനുയായികള്‍ സൂചിപ്പിക്കുന്നത്.

മമതയെ പോലെ ജനങ്ങളുടെ പള്‍സ് അറിയുന്ന മറ്റൊരു നേതാവില്ലെന്നും അദ്ദേഹം പറയുന്നു. മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി അപ്രതീക്ഷിതമായി അവരില്‍നിന്ന് അകന്ന് ബിജെപിയിലേക്ക് എത്തിയതാണ് മുകുള്‍ റോയിയുടെ പ്രശ്നങ്ങള്‍ക്കു കാരണമെന്നാണു വിലയിരുത്തല്‍. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനു ചുക്കാന്‍ പിടിച്ച മുകുള്‍ റോയിയേക്കാള്‍ സുവേന്ദുവിന് ബിജെപി കൂടുതല്‍ പ്രാമുഖ്യം നല്‍കിയത് മുകുള്‍ ക്യാംപിനെ ചൊടിപ്പിച്ചിരുന്നു.

Keywords: BJP national vice-president Mukul Roy set to make his return to Trinamool Congress, Kolkota, News, Politics, Mamata Banerjee, BJP, Trending, National.

Post a Comment

أحدث أقدم