Follow KVARTHA on Google news Follow Us!
ad

പാര്‍ടിയെ കുത്തിക്കീറി വലിക്കുകയും വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്നു; കോര്‍ കമിറ്റി യോഗം വിലക്കിയത് സര്‍കാര്‍ ഇടപെട്ട്, നേതാക്കളെല്ലാം ഒറ്റക്കെട്ട്, പാര്‍ടിയും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് കുമ്മനം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kochi,News,Politics,BJP,Corruption,Allegation,Press meet,Criticism,Kummanam Rajasekharan,Kerala
കൊച്ചി: (www.kvartha.com 06.06.2021) പാര്‍ടിയെ കുത്തിക്കീറി വലിക്കുകയും വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്നു. കോര്‍ കമിറ്റി യോഗം വിലക്കിയത് സര്‍കാര്‍ ഇടപെട്ട്. നേതാക്കളെല്ലാം ഒറ്റക്കെട്ടാണെന്നും പാര്‍ടിയും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുതിര്‍ന്ന ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്‍.

ബിജെപി സംസ്ഥാന കോര്‍ കമിറ്റിയോഗം ഹോടെലില്‍ നടത്തുന്നത് പൊലീസ് വിലക്കിയതിനു പിന്നാലെയാണ് സര്‍കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയത്. കൊടകര കുഴല്‍പണ കേസില്‍ ബിജെപിയെ കരിവാരിത്തേക്കാന്‍ ശ്രമം നടക്കുന്നു. ബിജെപിയെ കരിതേച്ച് ജനമധ്യത്തില്‍ ഒറ്റപ്പെടുത്താനാണു ശ്രമം. നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് പാര്‍ടിയെ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്നും വാര്‍ത്തസമ്മേളനത്തില്‍ കുമ്മനം പറഞ്ഞു.

കൊച്ചിയിലെ ഹോടെലില്‍ കോര്‍ കമിറ്റി യോഗം ചേരാന്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നു. ഒരുക്കങ്ങളെല്ലാം നടത്തിയശേഷം സര്‍കാര്‍ ഇടപെട്ട് വിലക്കുകയായിരുന്നു. കീഴ് വഴക്കങ്ങള്‍ ലംഘിക്കുകയാണ്. മൗലികാവകാശങ്ങള്‍ ലംഘിക്കുന്നു. പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നു. പാര്‍ടിയെ തകര്‍ക്കാനാണ് ശ്രമം. പാര്‍ടിയുടെ അടിത്തറ എതിരാളികളെ ഭയപ്പെടുത്തുന്നുവെന്നും കുമ്മനം കുറ്റപ്പെടുത്തി.

കൊടകര കുഴല്‍പണക്കേസില്‍ പ്രതികള്‍ക്ക് സിപിഐ സിപിഎം ബന്ധമുണ്ടെന്നും കുമ്മനം ആരോപിച്ചു. ഇതു മറച്ചുവച്ചാണ് പൊലീസ് അന്വേഷണം. കെ സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും അപഹാസ്യനാക്കാനുമാണ് ശ്രമം. ബിജെപിക്കതിരെ പൊലീസിനെ ദുരുപയോഗിക്കുകയാണ്.

BJP leaders against CPM in Kodakara hawala case, Kochi, News, Politics, BJP, Corruption, Allegation, Press meet, Criticism, Kummanam Rajasekharan, Kerala

കുറച്ചു നാളുകളായി ബിജെപിയെ സിപിഎമും മാധ്യമങ്ങളും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ബിജെപിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎം നിലപാട് ഫാസിസമാണെന്നും അദ്ദേഹം പറഞ്ഞു. കെ സുരേന്ദ്രന്‍, വി മുരളീധരന്‍ എന്നിവരും കുമ്മനത്തോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: BJP leaders against CPM in Kodakara hawala case, Kochi, News, Politics, BJP, Corruption, Allegation, Press meet, Criticism, Kummanam Rajasekharan, Kerala.

إرسال تعليق