Follow KVARTHA on Google news Follow Us!
ad

ചിലര്‍ ഒരുപാട് കഷ്‌പെടുന്നുണ്ട് എന്നെ ബംഗ്ലാദേശ് കാരി ആക്കാന്‍; തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ പ്രതികരണവുമായി ആഇശ സുല്‍ത്താന

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kochi,News,Fake,Social Media,Facebook Post,Criticism,Kerala,
കൊച്ചി: (www.kvartha.com 15.06.2021) തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ പ്രതികരണവുമായി നടിയും മോഡലുമായ ആഇശ സുല്‍ത്താന രംഗത്ത്. ചിലര്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് എന്നെ ബംഗ്ലാദേശുകാരി ആക്കാനെന്നാണ് ആഇശ ഫെയിസ്ബുകില്‍ കുറിച്ചത്. സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ ഫെയിസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അവര്‍.

Aisha Sulthana against fake profile about her in internet, Kochi, News, Fake, Social Media, Facebook Post, Criticism, Kerala

താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാന്നു, അപ്പോ ഞാന്‍ പറഞ്ഞു തരാം താന്‍ ആരാന്നും ഞാന്‍ ആരാന്നും...

ചിലര്‍ ഒരുപാട് കഷ്‌പെടുന്നുണ്ട് എന്നെ ബംഗ്ലാദേശ് കാരി ആക്കാന്‍- എന്നായിരുന്നു ആഇശയുടെ പ്രതികരണം. വ്യാജപ്രൊഫൈലുകളില്‍ നല്‍കിയിട്ടുള്ള വിവരങ്ങളടക്കം ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്.

ആഇശ ലക്ഷദ്വീപുകാരിയല്ലെന്നും ബംഗ്ലാദേശ് സ്വദേശിനിയാണെന്നും വരുത്തി തീര്‍ക്കുന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രാഫൈലുകളില്‍ വ്യക്തമാക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ഷോടുകള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയത്തില്‍ പ്രതികരണവുമായി ആഇശ സുല്‍ത്താന തന്നെ രംഗത്തെത്തിയത്.

തന്നെ ബംഗ്ലാദേശുകാരിയാക്കാന്‍ ചിലര്‍ കുറെ കഷ്ടപ്പെടുന്നുണ്ടെന്നും ചെത്‌ലാത്ത് ദ്വീപില്‍ ജനിച്ചു വളര്‍ന്ന മാതാപിതാക്കളുടെ മകളാണ് താനെന്നും ആഇശ സുല്‍ത്താന പറയുന്നു. ഉമ്മയുടെ പിതാവ് ചെത്ലാത്ത് ദ്വീപുകാരനാണ്. ഉമ്മയുടെ ഉമ്മ മംഗലാപുരത്ത് കൃഷ്ണപുരം സ്വദേശിനിയായിരുന്നു. ചെത്‌ലാത്ത് ദ്വീപിലാണ് ഉപ്പ കുഞ്ഞിക്കോയയും ഉമ്മ ഹവ്വയും ജനിച്ചു വളര്‍ന്നത്. ഉപ്പ മിനിക്കോയി ദ്വീപില്‍ സര്‍കാര്‍ ജോലിക്കാരനായിരുന്നതിനാല്‍ മിനിക്കോയിലാണ് ഏഴാം ക്ലാസ് വരെ പഠിച്ചത്.

ഹൈസ്‌കൂള്‍ പഠനം ചെത്‌ലാത്തില്‍ തന്നെയായിരുന്നു. പ്ലസ്‌വണ്ണും പ്ലസ്ടുവും പഠിച്ചത് കടമത്ത് ദ്വീപിലായിരുന്നു. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത് കോഴിക്കോടായിരുന്നു. ബിഎ മലയാളം പഠിക്കാനാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെത്തുന്നത്. തുടര്‍ന്നാണ് സിനിമാ രംഗത്തേക്ക് എത്തിയതെന്നും ആഇശ പറഞ്ഞു..

ഇന്റര്‍നെറ്റില്‍ ഒന്നിലേറെ വെബ് സൈറ്റുകളില്‍ ആഇശയുടെ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ചാണ് പ്രചാരണം നടക്കുന്നത്. ബംഗ്ലാദേശില്‍ ജനിച്ച് ലഹോറില്‍ പഠനം നടത്തി കേരളത്തില്‍ താമസിച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയാണ് ഇവര്‍ എന്നാണു പ്രചരണം. നാലു ദിവസം മുമ്പു മാത്രം നിര്‍മിച്ച ഈ പ്രൊഫൈലുകളുടെ സ്‌ക്രീന്‍ ഷോടെടുത്ത് വാട്‌സ് ആപിലൂടെയും മറ്റും വ്യാപകമായി പ്രചരിപ്പിച്ചാണ് ആഇശ വിരുദ്ധ വികാരം വളര്‍ത്താന്‍ ശ്രമിക്കുന്നത്.

1984ല്‍ ബംഗ്ലാദേശിലെ ജെസ്സോറില്‍ ജനിച്ച ആഇശ 2008ല്‍ ലഹോറിലുള്ള ബീകണ്‍ഹൗസ് നാഷനല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കലാ പഠനത്തില്‍ പിജി ഡിപ്ലോമ നേടിയെന്നാണ് ഒരു വെബ്‌സൈറ്റിലുള്ളത്. ബയോഗ്രഫി ഡേറ്റ ഡോട് ഓര്‍ഗ് എന്ന വെബ് സൈറ്റില്‍ വിശദമായ ബയോഡേറ്റ എന്ന നിലയില്‍ ഇതേ കാര്യങ്ങള്‍ തന്നെ ഉള്‍പെടുത്തിയുള്ള വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്. ജെസ്സോറില്‍ ജനിച്ച ഇവരുടെ മാതൃഭാഷ തുളുവാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു.

അവിടെത്തന്നെ ഹൈസ്‌കൂള്‍ വരെയുള്ള പഠനം പൂര്‍ത്തിയാക്കിയെന്നും ഉന്നത പഠനം ബീകണ്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നെന്നും പറയുന്നു. ഇവരുടെ സമൂഹമാധ്യമ പേജുകളും ചിത്രങ്ങളും ഉള്‍പെടുത്തിയാണ് വ്യാജ പ്രൊഫൈലുകളുടെ നിര്‍മാണം.

ദ്വീപ് നിവാസികളുടെ പ്രശ്‌നങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ജനശ്രദ്ധയില്‍ കൊണ്ടുവന്നതോടെയാണ് സിനിമാ രംഗത്തു സജീവമായ ആഇശ സുല്‍ത്താന മാധ്യമശ്രദ്ധ പിടിച്ചു പറ്റുന്നത്. പിന്നീട് ടിവി ചര്‍ച്ചകളിലും സജീവമായി. ഇതിനിടെ ഒരു ചര്‍ച്ചയില്‍, കേന്ദ്ര സര്‍കാര്‍ ദ്വീപ് നിവാസികള്‍ക്കെതിരെ ജൈവായുധം പ്രയോഗിച്ചെന്ന് ആഇശ പറഞ്ഞതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തുകയായിരുന്നു.

ബയോവെപണ്‍ എന്നു പറഞ്ഞത് പ്രതീകാത്മകമായാണെന്നും അഡ്മിനിസ്‌ട്രേറ്ററെയാണ് ഉദ്ദേശിച്ചതെന്നുമുള്ള ആഇശയുടെ വിശദീകരണം മുഖവിലയ്‌ക്കെടുക്കാതെ ഇവരോട് 20ന് ദ്വീപില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കേസെടുത്തിട്ടുള്ളതെന്നും അറസ്റ്റു ചെയ്യാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടി ആഇശ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്.

Keywords: Aisha Sulthana against fake profile about her in internet, Kochi, News, Fake, Social Media, Facebook Post, Criticism, Kerala.

Post a Comment