Follow KVARTHA on Google news Follow Us!
ad

പ്രതിഷേധം കനത്തു; മലയാളം വിലക്കുന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് ജിബി പന്ത് മെഡികല്‍ കോളജ്

After backlash, Delhi govt hospital withdraws order barring nurses from talking in Malayalam at work #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

ന്യൂഡെല്‍ഹി: (www.kvartha.com 06.06.2021) പ്രതിഷേധം കനത്തതോടെ ജോലി സമയത്ത് നഴ്സിംഗ് ജീവനക്കാര്‍ മലയാളം സംസാരിക്കരുതെന്ന സര്‍കുലര്‍ പിന്‍വലിച്ച് ഡെല്‍ഹിയിലെ ജിബി പന്ത് മെഡികല്‍ കോളജ്. തങ്ങളുടെ അറിവോടെയല്ല ഇത്തരമൊരു സര്‍കുലര്‍ പുറത്തു വിട്ടതെന്ന് ആശുപത്രി അധികൃതര്‍ ഞായറാഴ്ച രാവിലെ അറിയിച്ചു. സര്‍കുലറിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടി.

ആശുപത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തു വന്നിരുന്നു. മലയാളം ഒരു ഇന്‍ഡ്യന്‍ ഭാഷയാണെന്നും വിവേചനം അവസാനിപ്പിക്കണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

News, National, India, New Delhi, Hospital, Malayalam, Protest, After backlash, Delhi govt hospital withdraws order barring nurses from talking in Malayalam at work


നടപടി അംഗീകരിക്കാനാവാത്തതാണെന്നും ഇന്‍ഡ്യന്‍ പൗരന്‍മാരുടെ അടിസ്ഥാന അവകാശ ലംഘനമാണെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. 

കഴിഞ്ഞ ദിവസമാണ് ഡെല്‍ഹി ജിബി പന്ത് സര്‍കാര്‍ ആശുപത്രിയിലെ നഴ്സുമാര്‍ ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് പറഞ്ഞ് സര്‍കുലര്‍ പുറത്തു വിട്ടത്. ആശുപത്രിയിലെ വലിയൊരു വിഭാഗം നഴ്‌സുമാരും മലയാളികളാണ്.

Keywords: News, National, India, New Delhi, Hospital, Malayalam, Protest, After backlash, Delhi govt hospital withdraws order barring nurses from talking in Malayalam at work

Post a Comment