ഹാപ്പി ബര്‍ത് ഡേ ഡാര്‍ലിങ്, അയാം യുവര്‍ ഗാഥാ ജാം'; വേറിട്ട ക്യാപ്ഷനിലൂടെ ഗീതു മോഹന്‍ദാസിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍

കൊച്ചി: (www.kvartha.com 08.06.2021) ഗീതു മോഹന്‍ദാസിന്റെ ജന്മദിനത്തില്‍ ഹാപ്പി ബര്‍ത് ഡേ ഡാര്‍ലിങ് അയാം യുവര്‍ ഗാഥാ ജാം' എന്ന വളരെ വേറിട്ട ക്യാപ്ഷനിലൂടെ ജന്മദിന ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയും സംവിധായകയുമാണ് ഗീതു മോഹന്‍ദാസ്. താരങ്ങളൊക്കെ ഗീതു മോഹന്‍ദാസിന്റെ ഫോടോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ വന്ദനം സിനിമയിലെ ഒരു ഡയലോഗ് കടമെടുത്തുകൊണ്ടായിരുന്നു മഞ്ജു ഗീതുവിനുള്ള ആശംസ അറിയിച്ചത്.

ഇരുവരും ഒന്നിച്ചിരിക്കുന്ന ഫോടോയ്‌ക്കൊപ്പമാണ് മഞ്ജു ഫേസ്ബുകില്‍ 'ഹാപ്പി ബര്‍ത് ഡേ ഡാര്‍ലിങ്, അയാം യുവര്‍ ഗാഥാ ജാം' എന്ന് എഴുതിയത്.

മോഹന്‍ദാസ് കേള്‍ക്കുന്നുണ്ടോ, ലയേഴ്‌സ് ഡൈസ്, മൂത്തോന്‍ എന്നീ ചിത്രങ്ങളാണ് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്തിട്ടുള്ളത്. അകലെ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ഗീതു മോഹന്‍ ദാസ് നേടിയിട്ടുണ്ട്.
Actress Manju Warrier wishes happy birthday for Geethu Mohandas in Facebook, Kochi, News, Cinema, Actress, Manju Warrier, Director, Birthday Celebration, Kerala

Keywords: Actress Manju Warrier wishes happy birthday for Geethu Mohandas in Facebook, Kochi, News, Cinema, Actress, Manju Warrier, Director, Birthday Celebration, Kerala.

Post a Comment

Previous Post Next Post