Follow KVARTHA on Google news Follow Us!
ad

അദാനി ഗ്രൂപിന് തിരിച്ചടി: 43,500 കോടിയുടെ ഓഹരികള്‍ മരവിപ്പിച്ചു: നടപടി കള്ളപ്പണനിയമം അനുസരിച്ച്

Accounts of 3 FPIs owning Adani Group shares frozen by NSDL: Report, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
അഹമ്മദാബാദ്: (www.kvartha.com 15.06.2021) അദാനി ഗ്രൂപിന് വന്‍തിരിച്ചടി. മൂന്ന് വിദേശ കമ്പനികള്‍ക്ക് അദാനി ഗ്രൂപിലുളള 43,500 കോടിയുടെ ഓഹരികള്‍ മരവിപ്പിച്ചു. നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററിയാണ് പണം മരവിപ്പിച്ചത്. കള്ളപ്പണ നിരോധന നിയമം അനുസരിച്ചാണ് നടപടി.

ഇതേ തുടര്‍ന്ന് അദാനി ഗ്രൂപ് ഓഹരികളില്‍ കനത്ത ഇടിവുണ്ടായി. അല്‍ബുല ഇന്‍വസ്റ്റ്മെന്‍റ്സ് ഫൻഡ്, ക്രെസ്റ്റ് ഫൻഡ്, എപിഎംഎസ് എന്നീ മൂന്ന് വിദേശ കമ്പനികളുടെ പക്കലുളള 43,500 കോടിയുടെ ഓഹരികളാണ് എന്‍എസ്ഡിഎല്‍ മരവിപ്പിച്ചത്.

News, Ahmedabad, India, National, Adani Group shares, NSDL,

കളളപ്പണ നിരോധന നിയമം അനുസരിച്ച് നല്‍കേണ്ട വിവരങ്ങള്‍ ഈ മൂന്ന് സ്ഥാപനങ്ങളും നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മൂന്ന് കമ്പനികളും മൗറീഷ്യസ് ആസ്ഥാനമായാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്ന് കമ്പനികളും ഒരേ വിലാസത്തിലുളളവയാണ്. കമ്പനികള്‍ക്ക് വെബ്സൈറ്റുപോലുമില്ല.

വന്‍തുകയുടെ ഓഹരികള്‍ മരവിച്ചിപ്പതോടെ അദാനി ഗ്രൂപ് ഓഹരികളില്‍ കനത്ത ഇടിവുമുണ്ടായി. കഴിഞ്ഞ ഏതാനും മാസങ്ങളായി അദാനി ഗ്രൂപിലെ ആറ് ഓഹരികളില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. ഒരു വര്‍ഷം മുന്‍പ് 1.34 ലക്ഷം കോടി വിപണി മൂല്യമുണ്ടായിരുന്ന കമ്പനിയുടെ ഇന്നത്തെ മൂല്യം 7.84 ലക്ഷം കോടിയാണ്. ഇതിന് പിന്നാലെയാണ് നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററിയുടെ അദാനിയിലേക്കെത്തിയ നിക്ഷേപങ്ങളില്‍ നടപടി എടുത്തിരിക്കുന്നത്.

Keywords: News, Ahmedabad, India, National, Adani Group shares, NSDL, Accounts of 3 FPIs owning Adani Group shares frozen by NSDL: Report.
< !- START disable copy paste -->


Post a Comment