Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിക്കെതിരെയുള്ള ബിജെപി നേതാവ് എഎൻ രാധാകൃഷ്ണന്റെ പ്രസ്താവന: കുഴൽപ്പണ കേസിന്‍റെ ജാള്യത മറക്കാനും ഉദ്യോഗസ്ഥരെ വിരട്ടി നിയമം കയ്യിലെടുക്കാനും ശ്രമിക്കുന്നുവെന്ന് എ വിജയരാഘവൻ.

A Vijayaraghavan against BJP leader AN Radhakrishnan, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 16.06.2021) മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ നടത്തിയ ഭീഷണി പ്രസംഗം അക്രമത്തിനുള്ള ആഹ്വാനം ആണെന്ന് സിപിഎം ആക്ടിംഗ് സെക്രടറി എ വിജയരാഘവൻ.

രാഷ്ട്രീയമായ അഭിപ്രായ പ്രകടനത്തിന് അപ്പുറം കുടുംബത്തെ കടന്നാക്രമിക്കുന്ന രീതിയാണ് ബിജെപി സ്വീകരിക്കുന്നത്. കുഴൽപ്പണ കേസിന്‍റെ ജാള്യത മറക്കാനും ഉദ്യോഗസ്ഥരെ വിരട്ടി നിയമം കയ്യിലെടുക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. ഇത് വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

News, Thiruvananthapuram, Kerala, State, Politics, A Vijayaraghavan, AN Radhakrishnan,

ഭീഷണി പ്രസംഗം നടത്തി അക്രമത്തിന് ആഹ്വാനം ചെയ്തതിന് എഎൻ രാധാകൃഷ്ണനെതിരെ കേസ് എടുക്കണം. ബിജെപിക്കരുടെ വിരട്ടലിന് മുന്നിൽ മുട്ട് മടക്കുന്നതല്ല കമ്യൂണിസ്റ്റുകാരുടെ പാരമ്പര്യം എന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

Keywords: News, Thiruvananthapuram, Kerala, State, Politics, A Vijayaraghavan, AN Radhakrishnan, A Vijayaraghavan against BJP leader AN Radhakrishnan.
< !- START disable copy paste -->


إرسال تعليق