Follow KVARTHA on Google news Follow Us!
ad

പ്ലസ് ടു പ്രാക്ടികല്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് എ എച് എസ് ടി എ

A H S T A requested to postpone plus 2 practical exam #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം:(www.kvartha.com 16.06.2021) കോവിഡ് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ 21 മുതല്‍ ആരംഭിക്കാനിരിക്കുന്ന പ്ലസ് ടു പ്രാക്ടികല്‍ പരീക്ഷകള്‍ ഒഴിവാക്കുന്ന കാര്യം പരിഗണിക്കേണ്ടതാണെന്ന് എയ്ഡഡ് ഹയര്‍ സെകന്‍ഡറി ടീചേഴ്‌സ് അസോസിയേഷന്‍ (എ എച് എസ് ടി എ) ആവശ്യപ്പെട്ടു.

Thiruvananthapuram, Plus 2, Examination,Students, Education, Minister, Teachers, COVID-19,school, A H S T A requested to postpone  plus 2 practical exam

പ്രാക്ടികല്‍ പരീക്ഷകള്‍ നടത്തുമ്പോള്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനം ഉണ്ടാകുമെന്ന ആശങ്കയിലാണ് കുട്ടികളും രക്ഷിതാക്കളും. തീയറി പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ക്ക് സ്‌കൂളിലെത്തി പരീക്ഷണങ്ങള്‍ ലാബില്‍ ചെയ്ത് നോക്കാനുള്ള സൗകര്യം ഒരുക്കും എന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല. പ്രാക്ടികല്‍ പരീക്ഷകള്‍ പ്രഹസനമായി നടത്തുന്നത് വിദ്യാര്‍ഥികള്‍ക്ക് ഉപകാരപെടുകയില്ല.

പല അധ്യാപകരും, വിദ്യാര്‍ഥികളും അവരുടെ കുടുംബാംഗങ്ങളും കോവിഡ് ബാധിതരാണ്. അതിനാല്‍ ഒരേ ദിവസം തന്നെ പ്രാക്ടികല്‍ പരീക്ഷ നടത്താനുളള നിര്‍ദേശവും അപകടകരമാണ്. കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രാക്ടികല്‍ പരീക്ഷകള്‍ക്ക് ഇന്റേണല്‍ അസസ്‌മെന്റിലൂടെ മാര്‍ക് നല്‍കുന്ന കാര്യം ഗൗരവമായി ചര്‍ച ചെയ്യണമെന്ന് എയ്ഡഡ് ഹയര്‍ സെകന്‍ഡറി ടീചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ അരുണ്‍കുമാര്‍, ജനറല്‍ സെക്രടറി എസ് മനോജ്, ട്രഷറര്‍ കെ എ വര്‍ഗീസ് എന്നിവര്‍ ആവശ്യപ്പെട്ടു. പ്രാക്ടികല്‍ പരീക്ഷ മാറ്റിവെക്കുന്നത് സംബന്ധിച്ച് സംഘടന വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം അയച്ചു.


Keywords: Thiruvananthapuram, Plus 2, Examination,Students, Education, Minister, Teachers, COVID-19,school, A H S T A requested to postpone  plus 2 practical exam
< !- START disable copy paste -->

1 comment

  1. We don't want the practical exam please government please. we want #justice