പാലക്കാട് കാണാതായ 18കാരിയെ 10 വര്‍ഷത്തിന് ശേഷം കണ്ടെത്തി; ഒളിച്ചിരുന്നത് അയല്‍പക്കത്തെ യുവാവിന്റെ പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാന്‍പോലും ഇടമില്ലാത്ത മുറിയില്‍, ഞെട്ടല്‍ മാറാതെ നാട്ടുകാരും പൊലീസും


നെന്മാറ (പാലക്കാട്): (www.kvartha.com 09.06.2021) പാലക്കാട് അയിലൂര്‍ കാരക്കാട്ട്പറമ്പില്‍ കാണാതായ 18കാരിയെ 10 വര്‍ഷത്തിന് ശേഷം കണ്ടെത്തി. കണ്ടെത്തിയതിന് പിന്നാലെ ഒരുപോലെ അമ്പരപ്പിലാണ് നാട്ടുകാരും പൊലീസും. കാരണം പെണ്‍കുട്ടി ഒളിച്ചിരുന്നത് അയല്‍പക്കത്തെ യുവാവിന്റെ പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാന്‍പോലും ഇടമില്ലാത്ത മുറിയില്‍ എന്നതാണ് യാഥാര്‍ത്ഥ്യം. 

2010 ഫെബ്രുവരി രണ്ടു മുതല്‍ യുവതിയെ കാണാനില്ലെന്നു വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വിവരം പുറത്തു വന്നത് യുവതിയെ വീട്ടിലെ മുറിയില്‍ ഒളിപ്പിച്ച യുവാവിനെ മൂന്നു മാസം മുന്‍പു കാണാതായതിന് പിന്നാലെയാണ്. ഇയാളെ കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണു കഥ നാടറിഞ്ഞത്. യുവാവിന്റെ അച്ഛനും അമ്മയും സഹോദരിയും താമസിച്ചിരുന്ന വീട്ടില്‍ അവര്‍ പോലുമറിയാതെയായിരുന്നു ഒളിജീവിതം. സ്വന്തം വീടിനു കുറച്ചകലെ ഇത്രകാലം പുറത്തിറങ്ങാതെ അവള്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു എന്നത് വീട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്.

News, Kerala, State, Neighbour, Palakkad, Missing, Girl, Family, Police, 18-year-old girl who went missing found after 10 years


മൂന്നു മാസം മുന്‍പു വരെ യുവാവിന്റെ ചെറിയ വീട്ടിലെ ശുചിമുറി പോലുമില്ലാത്ത മുറിയിലായിരുന്നു പെണ്‍കുട്ടിയുടെ ഒളി ജീവിതം. യുവാവ് വീട്ടുകാര്‍ അറിയാതെ ഭക്ഷണവും മറ്റും എത്തിച്ചു നല്‍കി. പുറത്തിറങ്ങുമ്പോഴെല്ലാം യുവാവ് മുറി പൂട്ടിയിട്ടു. മുറിയുടെ വാതില്‍ അകത്തുനിന്നു തുറക്കാന്‍ സംവിധാനം ഒരുക്കിയിരുന്നു. ശുചിമുറി ഉപയോഗത്തിനു രാത്രി ആരുമറിയാതെ യുവതിയെ പുറത്തിറക്കി. മൂന്നു മാസം മുന്‍പ് വീടുവിട്ടിറങ്ങിയ ഇരുവരും പിന്നീടു വിത്തനശേരിയിലെ വാടകവീട്ടിലായിരുന്നു താമസം. 

Keywords: News, Kerala, State, Palakkad, Neighbour, Missing, Girl, Family, Police, 18-year-old girl who went missing found after 10 years

Post a Comment

أحدث أقدم