Follow KVARTHA on Google news Follow Us!
ad

രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വ്യാപനം ഏറ്റവും കൂടുതലുണ്ടായത് ഗ്രാമീണ മേഖലയില്‍; രോഗികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ വിക്ടേഴ്സ് ചാനല്‍ വഴിയും സ്വകാര്യ ചാനലുകള്‍ വഴിയും സൗകര്യമൊരുക്കും, രോഗവ്യാപനം കൂടിയാല്‍ സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് വലിയ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Health,Health and Fitness,Press meet,Pinarayi vijayan,Kerala,
തിരുവനന്തപുരം: (www.kvartha.com 04.05.2021) രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വ്യാപനം ഏറ്റവും കൂടുതലുണ്ടായത് ഗ്രാമീണ മേഖലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലും ഗ്രാമീണ മേഖലകളില്‍ കോവിഡ് വ്യാപനം കൂടുന്നുണ്ട്. റിട്ടേണിങ് ഓഫിസര്‍മാരെയും കോവിഡ് ഡ്യൂടിക്ക് നിയോഗിക്കും. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇിയും കൂടിയേക്കുമെന്നും പിണറായി പറഞ്ഞു.

സംസ്ഥാനത്തെ ഗ്രാമങ്ങളില്‍ ശക്തമായ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ വിക്ടേഴ്സ് ചാനല്‍ വഴിയും സ്വകാര്യ ചാനലുകള്‍ വഴിയും സൗകര്യമൊരുക്കുമെന്നും രോഗവ്യാപനം കൂടിയാല്‍ സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് അത് വലിയ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

മറ്റ് വീടുകളില്‍ സന്ദര്‍ശനം കഴിവതും ഒഴിവാക്കണം. വീടുകളില്‍ പേടിച്ച് വാതിലും ജനലും അടച്ചിടരുത്. വീടുകളില്‍ നല്ല വായുസഞ്ചാരം ഉണ്ടാകണം. സംസ്ഥാനത്ത് കിടക്കകളുടെ എണ്ണം കൂട്ടാന്‍ കെ ടി ഡി സിയുടെ സഹായം തേടും. വാക്സിന്‍ ദൗര്‍ലഭ്യം നികത്താന്‍ കേന്ദ്ര സര്‍കാരിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്ര സര്‍കാര്‍ ഇക്കാര്യത്തില്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ശരിയല്ല. ഓക്സിജന്‍ സുഗമമായി ലഭിക്കുന്നെന്ന് ഉറപ്പിക്കാന്‍ ഉദ്യോഗസ്ഥതല കമിറ്റികള്‍ രൂപീകരിക്കും. സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് ഒഴിച്ചുവയ്ക്കണം. ഇല്ലാത്തവര്‍ക്കെതിരെ നടപടിയെടുക്കും. തിരുവനന്തപുരത്ത് മെഡിക്കല്‍ ഓക്സിജന്‍ സംഭരണം തുടങ്ങി. വ്യായാമത്തിനും പ്രഭാത നടത്തത്തിനും പൊതുഇടങ്ങള്‍ ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Pinarayi Vijayan's Pressmeet on 04.05.2021, Thiruvananthapuram, News, Health, Health and Fitness, Press meet, Pinarayi vijayan, Kerala
കോവിഡ് കാല നിയന്ത്രണങ്ങളില്‍ വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വീട്ടില്‍ നിന്നും അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങിയാല്‍ മതി. വീടുകളില്‍ ഏറ്റവുമധികം രോഗസാധ്യതയുളള വാതിലിന്റെ പിടി, സ്വിച്ചുകള്‍ എന്നിവ ഇടക്കിടെ സാനിറ്റൈസ് ചെയ്യണം. പുറത്തിറങ്ങുന്നവര്‍ വീട്ടിലെ വയോജനങ്ങളും കുട്ടികളുമായി ഇടപെടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടില്‍ നിന്നും പുറത്തുപോയി മടങ്ങിവന്നാലുടന്‍ വസ്ത്രങ്ങള്‍ മാറുകയും കൈകാലുകളും മുഖവും കഴുകണമെന്നും കഴിയുമെങ്കില്‍ കുളിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

അത്യാവശ്യ സാധനങ്ങള്‍ തൊട്ടടുത്തുളള കടയില്‍ നിന്നും വാങ്ങുക. സാമൂഹിക അകലവും ഇരട്ടമാസ്‌ക് ധരിക്കലും പാലിക്കണം. കേന്ദ്ര സര്‍കാരില്‍ നിന്ന് 73 ലക്ഷത്തിലധികം വാക്സിനാണ്. കൂടുതല്‍ വാക്സിന്‍ ഇന്നെത്തും. നാല് ലക്ഷം ഡോസ് ഇന്നെത്തും. സൂക്ഷ്മതയോടെ ഒരു തുളളി കൂടി പാഴാക്കാതെ ഉപയോഗിച്ചതിനാല്‍ അധിക ഡോസ് കൂടി നല്‍കാനായി. ഇപ്പോള്‍ മൂന്ന് ലക്ഷത്തിലധികം വാക്സിന്‍ കൈവശമുണ്ട്. ഇക്കാര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Pinarayi Vijayan's Pressmeet on 04.05.2021, Thiruvananthapuram, News, Health, Health and Fitness, Press meet, Pinarayi vijayan, Kerala.

Post a Comment